രാജ് കുമാർ ഗാരുവിന്റെ കുടുംബത്തിനും മറ്റുള്ളവർക്കും എന്റെ ബഹുമാനം ആദരാഞ്ജലികൾ അർപ്പിക്കാൻ അല്ലു എത്തി.
പ്രിയനടൻ പുനിത് രാജകുമാറിനു ആദരാഞ്ജലികൾ അർപ്പിക്കാൻ അല്ലുഅർജുൻ എത്തി കുടുംബാംഗങ്ങളെയും സന്ദർശിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു അപ്രതീക്ഷിതമായി പ്രിയ നടൻ പുനിത് രാജ്കുമാറിന്റെ മരണം. ഹൃദയാഘാതം മൂലം ആണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. ബംഗളൂരുവിലെ വീട്ടിലെത്തിയാണ് അല്ലു അർജുൻ പുനിത് രാജ് കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന
നടത്തുകയും ചെയ്തത്. ആ ഒരു ഫോട്ടോ സോഷ്യൽ മീഡിയവഴി പുറത്തുവിട്ടിരുന്നു. പുനിത് രാജ്കുമാറിന്റെ കുടുംബാംഗങ്ങളുടെ ഒപ്പമുള്ള ഒരു ചിത്രമാണ് അല്ലു അർജുൻ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്. രാജ് ഗാരുവിന്റെ കുടുംബത്തിനും മറ്റുള്ളവർക്കും ആരാധകർക്കും സുഹൃത്തുക്കൾക്കും എന്റെ ബഹുമാനം എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. വ്യായാമം ചെയ്തു കൊണ്ടിരിക്കുമ്പോൾ അസ്വസ്ഥത തോന്നി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു,