ഡാഡിയെ കാണാൻ കൊതിയാവുന്നു; അല്ലിയുടെ വിശേഷങ്ങൾ പങ്കുവെച്ച് സുപ്രിയ.!! ഏറ്റെടുത്ത് ആരാധകർ | ready for reunion after 70 days with her dadda: Supriya share Ally’s photo

Ready for reunion after 70 days with her dadda; Supriya share Ally’s photo: പൃഥ്വിരാജ് നായകനാകുന്ന പുതു ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ബ്ലെസ്സിയാണ്. ബ്ലെസിയുടെ എല്ലാ ചിത്രങ്ങൾക്കും അതിന്റെയ തനിമ നിലനിൽക്കുന്നത് കൊണ്ട് ഈ ചിത്രവും അത്തരത്തിൽ ഒന്ന് തന്നെ ആകുമെന്നാണ് പ്രതീഷിക്കുന്നത്. ഇതൊരു അഡ്വഞ്ചർ ഡ്രാമ സിനിമയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രവിഷ്ക്കരമാണ് ഈ ചിത്രം. ഓരോ വായനക്കാരന്റെയും കണ്ണ് നിറയിച്ച നോവൽ

സിനിമയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ അതൊരു കാഴ്ച വിരുന്നായി മാറുമെന്നതിൽ സംശയം ഇല്ല. വിഷ്വൽ പ്രൊഡക്ഷനസിന്റെ ബാനറിൽ ആണ് ചിത്രം ജനങ്ങളിലേക്ക് എത്താൻ ഒരുങ്ങുന്നത്. നജീബ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. സിനിമയുടെ സൗണ്ട് ഡിസൈനറായി റസൂൽ പൂക്കുട്ടിയും സൗണ്ട് ട്രാക്ക് കമ്പോസർ ആയി എ ആർ റഹ്മാനും പ്രവർത്തിക്കുന്നു. ആരാധകർ വളരെ പ്രതീക്ഷയോടെ

prithviraj 2

കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജോർദാനിൽ ആണ് ചിത്രീകരണം നടക്കുന്നത്. ജനഹൃദയങ്ങൾ നെഞ്ചോട് ചേർത്ത താരദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രീയയും ഇരുവരുടെയും ഏകമകളാണ് അലംകൃത. അഭിനയത്തിലും സംവിധാനത്തിനും പൃഥ്വിരാജ് മികവ് തെളിയിക്കുമ്പോൾ നിർമാണത്തിലും വിതരണത്തിലും സുപ്രിയ തന്റെതായ സാന്നിധ്യമാകുന്നു. ഇരുവർക്കും മാത്രമല്ല മകൾ അലംകൃതയ്ക്കും സോഷ്യൽ

മീഡിയയിൽ ആരാധകരുണ്ട്. പ്രിയപ്പെട്ട മകളെ ഇരുവരും അല്ലി എന്നാണ് വിളിക്കുന്നത്. അല്ലിയുടെ കഴിവുകളെ സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ സുപ്രിയ മറക്കാറില്ല. അവളുടെ കലാസൃഷ്ടികളും പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ കാത്തിരിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു. പുതുതായി അല്ലി യാത്രക്ക് ഒരുങ്ങുന്ന ചിത്രമാണ് സുപ്രിയ ജനങ്ങൾക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. “70 ദിവസങ്ങൾക്കുശേഷം ഡാഡിയെ കാണാൻ റെഡി ആയിരിക്കുന്നു” എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുട്ടി ബാഗും തൊപ്പിയും വെച്ച് കയ്യിലൊരു ടിക്കറ്റുമായി വിമാനത്തേയ്ക്ക് കയറാൻ ഒരുങ്ങുന്ന അല്ലി ആണ് ചിത്രത്തിൽ കാണാനാവുക.

PRITHVIRAJ