ദൃശ്യത്തിലെ വരുൺ പ്രഭാകർ അച്ഛനായി.!! കുഞ്ഞിക്കാലുകൾ ആരാധകരെ കാണിച്ച് റോഷൻ ബഷീർ.!! സന്തോഷവാർത്ത പങ്കുവെച്ച റോഷന് ആശംസകൾ നേർന്ന് ആരാധകർ പറഞ്ഞത് കേട്ടോ !!

റോഷൻ ബഷീർ എന്നതിനേക്കാൾ മലയാളികൾക്ക് കൂടുതൽ പരിചയം വരുൺ പ്രഭാകർ എന്ന പേരാണ്. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ മൂലകഥാപാത്രമായ വരുൺ ഇന്നും പ്രേക്ഷകർ മറക്കാത്ത ഒരു കഥാപാത്രം തന്നെ. തിളങ്ങുന്ന സൗന്ദര്യത്തിനൊപ്പം വേറിട്ട അഭിനയമികവ് കൂടി ചേരുമ്പോൾ റോഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നടനായി മാറുന്നു. സിനിമയിൽ ഒത്തിരി അവസരങ്ങൾ വന്നു ചേർന്നില്ലെങ്കിലും ദൃശ്യത്തിലെ വരുൺ എന്ന

കഥാപാത്രം റോഷന്റെ കരിയറിലെ നാഴികക്കല്ല് തന്നെയാണ്. ജോർജുകുട്ടി എന്ന സാധാരണക്കാരന്റെ അതിബുദ്ധി മുന്നിട്ടുനിൽക്കുന്ന ദൃശ്യം സിനിമയിലും വളരെ കുറച്ച് സീനുകൾ മാത്രമേ റോഷന് അഭിനയിക്കാനുണ്ടായിരുന്നുള്ളൂ. എന്നാൽ റോഷൻ വേഷമിട്ട വരുൺ എന്ന കഥാപാത്രമായിരുന്നു ദൃശ്യത്തിന്റെ കഥയെ നയിക്കുന്നത്. പിന്നീട് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോൾ വരുൺ എന്ന കഥാപാത്രം ജീവിച്ചിരിക്കുന്നില്ല എന്നത് കൊണ്ട് തന്നെ

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roshan Basheer (@roshan_rb)

റോഷനും സിനിമയിൽ ഉണ്ടായിരുന്നില്ല. എങ്കിലും ആ സമയം സോഷ്യൽ മീഡിയയിൽ വരുൺ പ്രഭാകറിന്റെ സ്കെലിട്ടൻ വെച്ചുകൊണ്ടുള്ള ട്രോളുകൾ നിരവധിയാണ് പങ്കുവെക്കപ്പെട്ടത്. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷമാണ് ആരാധകർ ആഘോഷമാക്കുന്നത്. ഒരു പെൺകുഞ്ഞ് ജനിച്ചുവെന്ന വാർത്ത റോഷൻ തന്നെയാണ് ആദ്യം ആരാധകരെ അറിയിച്ചത്. ഇറ്റ്സ് എ ഗേൾ എന്നാണ് റോഷൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. 2020 ഓഗസ്റ്റിലാണ്

റോഷനും ഫർസാനയും വിവാഹിതരായത്. എൽ എൽ ബി ബിരുദധാരിയായ ഫർസാന മെഗാസ്റ്റാർ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടി കൂടിയാണ്. നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ. അയാത് എന്നാണ് വാവയുടെ പേര്. വേറിട്ട പേരായത് കൊണ്ട് തന്നെ പേരിനെ പ്രശംസിച്ചും റോഷന് അഭിനന്ദനങ്ങൾ നേർന്നും ഒട്ടനവധി കമ്മന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അയാതിന്റെ കുഞ്ഞിക്കാലുകൾ കൂടി റോഷൻ തന്റെ പോസ്റ്റിലൂടെ ആരാധകരെ കാണിച്ചതോടെ കുഞ്ഞുവാവയെ സ്വാഗതം ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ ഏവരും.

Rate this post