RRR താരങ്ങളുടെ യഥാർത്ഥ മുഖം കണ്ട് പ്രേക്ഷകർ ഞെട്ടിപ്പോയി; RRR അഭിനേതാക്കളുടെ റീൽ വീഡിയോ കാണാം.|RRR Movie Actors Reel Life Vs Real Life.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ട ചിത്രമാണ് ‘ആർആർആർ’. എപിക് പീരിയഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം, ഇന്ത്യൻ ബോക്സ്‌ഓഫീസിന്റെ സർവ്വകാല റെക്കോർഡുകളും തകർത്ത് വലിയ വിജയമായി മുന്നേറുകയാണ്. കേന്ദ്ര കഥാപാത്രങ്ങൾക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളെ

അവതരിപ്പിച്ച അഭിനേതാക്കളും പ്രേക്ഷരുടെ കയ്യടി നേടി എന്നതും ചിത്രത്തിന്റെ വിജയമാണ്. ജൂനിയർ എൻടിആറിനും രാം ചരണിനും ഒപ്പം ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി വലിയൊരു കൂട്ടം നടി നടന്മാർ ആർആർആറിന്റെ ഭാഗമായിട്ടുണ്ട്. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രകനി, റയ് സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ്

തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ, ആർആർആറിലെ അഭിനേതാക്കളുടെ യഥാർത്ഥ മുഖം വ്യക്തമാകുന്ന റീൽ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത്. സിനിമയിൽ മേക്കപ്പിന്റെ അകമ്പടിയോടെ തീർത്തും വ്യത്യസ്തമായ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ട പലരേയും,

അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയപ്പോൾ പ്രേക്ഷകർ തിരിച്ചറിഞ്ഞില്ല എന്നതാണ് വസ്തുത. സിനിമയിൽ ലോകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി അഹ്‌മരീൻ അഞ്ജുമിന്റെ റീൽ വിഡിയോകൾ കണ്ട പ്രേക്ഷകർ, അവരുടെ യഥാർത്ഥ മുഖം കണ്ടപ്പോൾ അത്ഭുതപ്പെട്ട് പോയിരിക്കുകയാണ്. |RRR Movie Actors Reel Life Vs Real Life.

Rate this post