RRR OTT റിലീസ് പ്രഖ്യാപിച്ചു; രണ്ട് OTT ഭീമന്മാരാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.| RRR OTT release

രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവർ ബ്രിട്ടീഷ് രാജിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ആർആർആർ’. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് എസ്എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് പീരിയഡ് ആക്ഷൻ ചിത്രം, വലിയ ബോക്സ്‌ ഓഫീസ്‌ വിജയമാണ് നേടിയത്. വി ദനയ്യ നിർമ്മിച്ച ബ്രഹ്മാണ്ട ചിത്രം, അതിവേഗം 1000 കോടി ക്ലബ്ബിൽ

കയറി ചരിത്രം സൃഷ്ടിച്ചിരുന്നു. രാം ചരണിനെ കൂടാതെ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം, തെലുങ്കിന് പുറമെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്ത എത്തിയിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ ‘ആർആർആർ’ന്റെ റിലീസ് കാത്തിരുന്ന പ്രേക്ഷകർക്കാണ് സന്തോഷ വാർത്ത. 2022 മാർച്ച് 25 ന് ‘ആർആർആർ’ റിലീസ്

RRR OTT release 11zon 1

ചെയ്തെങ്കിലും, കോവിഡ് -19 പകർച്ചവ്യാധി കാരണം, ദശലക്ഷക്കണക്കിന് ആരാധകർക്ക് ചിത്രം കാണാൻ സാധിച്ചിട്ടില്ല. അതിനാൽ സ്ട്രീമിംഗ് സേവനങ്ങളിലൂടെ ഈ സിനിമ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു. ഒടിടി ഭീമന്മാരായ Zee5 ഉം Netflix ഉം ആണ് ചിത്രത്തിന്റെ ഡിജിറ്റൽ വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Netflix ഹിന്ദി ഡബ്ബിങ് പതിപ്പ് വിതരണം ചെയ്യുമ്പോൾ, Zee5 തമിഴ്, തെലുങ്ക്, മലയാളം പതിപ്പുകൾ റിലീസ് ചെയ്യും. പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, 2022 ജൂൺ 3 മുതൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ‘ആർആർആർ’ ലഭ്യമാകും. ഔദ്യോഗിക റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ജൂൺ ആദ്യവാരം ലഭ്യമാകുമെന്ന് ഉറപ്പായിട്ടുണ്ട്. RRR OTT release.

RRR OTT release date
Rate this post