യാത്ര കഴിഞ്ഞാൽ പിന്നെ ഏറെയിഷ്ടം ബിരിയാണി.!! വഴക്കിട്ടാൽ പിന്നെ ഷഫ്‌ന ആളാകെ മാറും.!! Sajin about shafna
മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ സജിൻ. സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി തകർത്തഭിനയിക്കുകയാണ് സജിൻ. സാന്ത്വനത്തിലെ ശിവനെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴും താരത്തിന്റെ യഥാർത്ഥജീവിതത്തെക്കുറിച്ചറിയാനും പ്രേക്ഷകർക്ക് ഏറെ കൗതുകമാണ്. സജിൻറെ യാഥാർത്ഥജീവിതത്തിലെ ഭാര്യ ഷഫ്ന പ്രേക്ഷകർക്ക് ഏറെ പരിചിതമായ ഒരു മുഖം തന്നെയാണ്. സിനിമകളിലും സീരിയലുകളിലും സജീവമാണ് ഷഫ്‌ന.
സജിൻ Behindwoods Cold ന് നൽകിയ ഒരഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷഫ്‌നയുമായുള്ള വഴക്കിനെക്കുറിച്ചാണ് അവതാരക സജിനോട് ചോദിക്കുന്നത്. വഴക്കിട്ട് കഴിഞ്ഞാൽ താൻ തന്നെ പോയി ഷഫ്‌നയെ സമാധാനിപ്പിക്കാൻ ശ്രമിപ്പിക്കും എന്നാണ് സജിൻ പറയുന്നത്. “നമ്മുടെ ജോലി ഇങ്ങനെയല്ലേ എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കും. എന്തെങ്കിലും പറഞ്ഞ് വഴക്കിട്ടാലും ഒന്ന് തണുക്കാൻ ആള് കുറച്ച് സമയമെടുക്കും.” യാത്ര പോകാൻ ഇരുവർക്കും

ഒരുപാടിഷ്ടമാണ്. യാത്ര കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാനപ്പെട്ടത് ബിരിയാണി ആണത്രേ. ബിരിയാണി കൊടുത്താൽ ഷഫ്ന ഒരുപാട് സന്തോഷത്തോടെ ഇരുന്ന് കഴിക്കുമെന്നാണ് സജിൻ പറയുന്നത്. യാത്രകളിൽ സജിനും ഷഫ്‌നയും ഏറെ ഇഷ്ടപ്പെടുന്നത് ഗോവയാണ്. ഇടയ്ക്കിടക്ക് ഗോവയിൽ ട്രിപ്പ് പോകുന്ന കൂട്ടരാണ്. വിവാഹവാർഷികം വരുമ്പോൾ പോലും ഗോവ ട്രിപ്പ് ആകും ആദ്യം മനസ്സിൽ വരുന്നത്. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ഷഫ്‌ന തന്റെ വീടും നാടുമായി എങ്ങനെ
പൊരുത്തപ്പെട്ട് പോകുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. നഗരജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ച് ജീവിച്ചുകൊണ്ടിരുന്ന ഷഫ്നനക്ക് എന്റെ നാടും പ്രദേശവുമൊക്കെ എത്രത്തോളം ശരിയാകും എന്ന് സംശയിച്ചിരുന്നു എന്നാണ് സജിൻ പറയുന്നത്. സാന്ത്വനം പരമ്പരയിൽ ശിവൻ എന്ന പ്രധാനകഥാപാത്രത്തെ സജിൻ അവതരിപ്പിക്കുമ്പോൾ ഷഫ്‌നയും അഭിനയത്തിരക്കുകളിലാണ്. Sajin about shafna.
