സാലഡ് വെള്ളരി കൃഷി

Loading...

വേനല്‍ക്കാലത്ത് കൃഷി ചെയ്യുന്ന ഇനമാണ് സലാഡ് വെള്ളരി. വേനലില്‍ ശരീരത്തെ തണുപ്പിക്കാന്‍ വെള്ളരിയോളം പോന്ന പച്ചക്കറികള്‍ വേറെ ഇല്ല. ശരീരത്തിനാവശ്യമായ വെള്ളവും ധാതുക്കളും ഇലക്ട്രോണുകളും എല്ലാം ചേര്‍ന്ന് ‘സൂപ്പര്‍ കൂളിംഗ് ഫുഡ്’ സലാഡ് വെള്ളരി അഥവാ കക്കിരി വേനല്‍ക്കാലത്താണ് കൂടുതല്‍ പ്രയോജനപ്പെടുന്നത്.

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന ഒന്നാണ് സലാഡ് വെള്ളരിയും. നല്ല വിളവു ലഭിക്കണമെങ്കില്‍ ജൈവവളവും രാസവളവും ഒരുപോലെ വെള്ളരിവര്‍ഗ വിളകള്‍ക്കു നല്‍കണം. അതേസമയം രാസകീടനാശിനിപ്രയോഗം ഒഴിവാക്കുക തന്നെ ചെയ്യണം. ജൈവവളം കൂടുതല്‍ നല്‍കി ഉല്‍പാദിപ്പിക്കുന്ന കായകള്‍ വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും.

സ്വന്തമാവശ്യത്തിന് കൃഷി ചെയ്യുന്നവര്‍ ജൈവവളം മാത്രം ഉപയോഗിച്ചു വിളയിച്ചെടുത്താല്‍ വര്‍ഷം മുഴുവന്‍ ഇവ സൂക്ഷിക്കാന്‍ കഴിയും. ചെടികള്‍ പടരാന്‍ തുടങ്ങുമ്പോള്‍ മരച്ചില്ലകളോ കരിയിലയോ കവുങ്ങിന്‍ പട്ടയോ നിലത്തു വിരിച്ചുകൊടുക്കേണ്ടതാണ്. വേനല്‍ക്കാലത്ത് തടത്തില്‍ പുതയിടണം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും നനച്ചു കൊടുക്കുകയും വേണം. കായീച്ച, ഇലത്തുള്ളന്‍, ഏപ്പിലാക്‌ന വണ്ട്, വെള്ളീച്ച തുടങ്ങിയവയാണ് വെള്ളരിവര്‍ഗങ്ങളെ പ്രധാനമായും ആക്രമിക്കുന്ന കീടങ്ങള്‍. മൊസേക്ക്, ഇലപ്പുള്ളി, മൃദുചീയല്‍ തുടങ്ങിയവയാണ് വെള്ളരിവര്‍ഗവിളകളില്‍ കാണുന്ന പ്രധാനരോഗങ്ങള്‍. കായീച്ചയെ കെണിയൊരുക്കി നിയന്ത്രിക്കാവുന്നതാണ്. വാഴപ്പഴവും ശര്‍ക്കരയും ഒരു നുള്ള് ഫ്യൂറഡാനും ചേര്‍ത്തു കുഴച്ചു കുഴമ്പുപരുവത്തിലാക്കി ചിരട്ടകളിലാക്കി കൃഷിയിടത്തിന്റെ പലയിടങ്ങളില്‍ സ്ഥാപിച്ചാണു കെണിയൊരുക്കുക.

ഇലകളില്‍ കുരുടിപ്പ് ഉണ്ടാകുന്നത് വെള്ളീച്ചയുടെ ആക്രമണം കൊണ്ടാണ്. ഇതിനു വെളുത്തുള്ളി നീര് നേര്‍പ്പിച്ച് തളിച്ചാല്‍ ആക്രമണം കുറയും. ചാണകക്കുഴമ്പും ഗോമൂത്രവും നേര്‍പ്പിച്ച് തളിച്ചാല്‍ വളര്‍ച്ചയും കരുത്തും കൂടുകയും ചെയ്യും. അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ ഒരു സെന്റില്‍ നിന്ന് 80 കിലോ വെള്ളരി ലഭിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Farm Tips with Hariചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.