പുഷ്പയിലെ ഐറ്റം ഡാൻസിന് താരത്തിന്റെ പ്രതിഫലം കേട്ട് അമ്പരന്ന് ആരാധകർ.!!

അല്ലു അർജുനും രാഷ്മിക മന്ദനയും അഭിനയിച്ച പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാൻസിന് തമിഴ് നടി സമാന്ത പ്രതിഫലമായി വാങ്ങിയത് അഞ്ചു കോടി രൂപ എന്നു റിപ്പോർട്ട്. സമന്തയുടെ പ്രതിഫലത്തെ പറ്റി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഇത്രയും വലിയ പ്രതിഫലത്തെ കുറിച്ച് കേട്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ. ഒന്നരക്കോടി രൂപയോളം കൈപ്പറ്റി എന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും യഥാർത്ഥ കണക്ക് ഇപ്പോഴാണ് പുറത്തു വരുന്നത്.

പുഷ്പ മൂവിയിലെ പ്രധാനപ്പെട്ട ഒരു ഐറ്റം ഡാൻസ് ആണ് ഊ അന്തവാ എന്ന ഗാനം. സിനിമ റിലീസ് ചെയ്യാൻ ദിനങ്ങൾ ബാക്കി നിൽക്കെയാണ് താരം ഊ അന്തവാ എന്ന ഐറ്റം ഡാൻസിന് ചുവട് വെച്ചത്. സമന്തയുടെ കരിയറിലെ തന്നെ ആദ്യ ഐറ്റം ഡാൻസ് ആണ് പുഷ്പയിലേതു. ആദ്യം ഡാൻസ് ചെയ്യുവാൻ വിസമ്മതിച്ചെങ്കിലും അല്ലുഅർജുൻ പറഞ്ഞു കൊണ്ട് മാത്രമാണ് ഡാൻസിന് തയ്യാറായത് എന്നും പാട്ടു പുറത്തുവരുമ്പോൾ അത് തന്റെ കരിയറിനെ എങ്ങനെ

ബാധിക്കും എന്ന് ഭയപ്പെട്ടിരുന്നില്ല എന്നും താരം വ്യക്തമാക്കിയിരുന്നു. സുകുമാർ സംവിധാനം ചെയ്ത അല്ലു അർജുന്റെ തന്നെ ചിത്രമായ ആര്യക്ക് ശേഷം സുകുമാർ അല്ലു അർജുൻ കൂട്ടുകെട്ടിൽ ഉള്ള ചിത്രമാണ് പുഷ്പാ. വളരെ കുറഞ്ഞ സമയം മാത്രം ദൈർഘ്യമുള്ള ഊ അന്തവാ എന്ന ഗാനം സമാന്തയുടെ കിടിലൻ ലുക്കും ആരെയും വിസ്മയിപ്പിക്കുന്ന ചുവടുകളും കൊണ്ട് വളരെ വേഗത്തിൽ തന്നെ ജനമനസ്സുകളിൽ ഇടം നേടി എന്നുമാത്രമല്ല ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാമത്

തന്നെയാണ്. ഇന്ദ്രാവതി ചൗഹാൻ ശബ്ദം നൽകിയ വരികൾക്ക് ദേവി പ്രസാദ് ആണ് ഈണം ഒരുക്കിയത്. പാട്ടിന്റെ വരികളിൽ യുവാക്കളെ കാമ പരവശനാക്കും എന്നും വരികൾ പൂർണ്ണമായും പുരുഷ വിരുദ്ധമാണെന്നും കാണിച്ചുകൊണ്ട് ഗാനം പിൻവലിക്കണമെന്ന ആവശ്യവുമായി പുരുഷ സംഘടന കോടതിയെ സമീപിച്ചിരുന്നു. രക്തചന്ദന കടത്തുകാരൻ പുഷ്പരാജ് ആയി അല്ലുഅർജുൻ എത്തുന്ന ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Rate this post