Classic Movies Classic Movies - Malayalam News & Recipes Film Entertainment Serial Bigboss | മലയാളം ന്യൂസ്

  • Home
  • Celebrity News
  • Tips and tricks
  • Recipes
  • Agriculture
  • Kitchen Tips
Classic Movies Malayalam
  • Home
  • Entertainment
  • വഴിയരികിലും മഞ്ഞിലും കളിച്ചുല്ലസിച്ച് അഗസ്ത്യയും രുദ്രയും. മക്കളുടെ കുസൃതി നിറഞ്ഞ വീഡിയോ പങ്കുവെച്ച് സംവൃതാ സുനിൽ.| Samvritha Sunil share her kids video.
Entertainment

വഴിയരികിലും മഞ്ഞിലും കളിച്ചുല്ലസിച്ച് അഗസ്ത്യയും രുദ്രയും. മക്കളുടെ കുസൃതി നിറഞ്ഞ വീഡിയോ പങ്കുവെച്ച് സംവൃതാ സുനിൽ.| Samvritha Sunil share her kids video.

Last updated Apr 8, 2022

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളായി തിളങ്ങിയ താരമാണ് സംവൃതാ സുനിൽ. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്ത “രസികൻ” എന്ന സിനിമയിലൂടെ അഭിനയലോകത്ത് അരങ്ങേറിയ താരം പിന്നീട് ചോക്ലേറ്റ്, അറബിക്കഥ തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളുമായി മലയാള സിനിമാ ലോകത്ത് ഒരു തിരക്കേറിയ നായികയായി മാറുകയായിരുന്നു. മാത്രമല്ല ചുരുങ്ങിയ കാലം കൊണ്ട്

നിരവധി ബഹുമതികളും ആരാധകരെയും സ്വന്തമാക്കാൻ സാധിച്ച ഇവർ പിന്നീട് അഭിനയലോകത്ത് നിന്നും വെട്ടു നിൽക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത ശേഷം സകുടുംബം അമേരിക്കയിൽ താമസമാക്കുകയും ചെയ്യുകയായിരുന്നു ഇവർ. എന്നാൽ പിന്നീട് ബിജു മേനോൻ നായകനായ ” സത്യം പറഞ്ഞാൽ വിശ്വസിക്കുമോ” എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവും സംവൃത നടത്തിയിരുന്നു.

Samvritha sunil 11zon

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടാറുള്ള ഇവർ തന്റെ മക്കളായ അഗസ്ത്യയുടെയും രുദ്രയുടെയും വിശേഷങ്ങളും കുസൃതികളും പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ഹൃസ്വ വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കുഞ്ഞനുജനായ രുദ്രയുടെ കൈകോർത്തുപിടിച്ച് വഴിയരികിലൂടെ നടക്കുന്ന അഗസ്ത്യയുടെ വീഡിയോയായിരുന്നു താരം പങ്കുവെച്ചിരുന്നത്.

പുറം കാഴ്ചകൾ കണ്ടു രസിച്ചു കൊണ്ട് നടക്കുന്നതും മഞ്ഞിലൂടെ നടന്നു രസിക്കുന്നതും വീട്ടിനുള്ളിൽ ഒരുമിച്ച് കളിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ഇത്തരത്തിലൊരു വീഡിയോ താരം പങ്കുവെച്ചതോടെ നിരവധി പേരാണ് ഞങ്ങളുടെ പ്രിയ താരത്തിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു അഗസ്ത്യയുടെ കുഞ്ഞനുജനായി രുദ്ര എത്തിയ സന്തോഷം സംവൃത തന്റെ ആരാധകരെ അറിയിക്കുന്നത്. മൂത്തമകനായ അഗസ്ത്യയുടെ ജന്മദിന സമ്മാനമായി അവന് ലഭിച്ചത് രുദ്രയെ ആയിരുന്നു എന്നായിരുന്നു താരം സന്തോഷവാർത്ത പങ്കിട്ടുകൊണ്ട് കുറിച്ചിരുന്നത്. | Samvritha Sunil share her kids video.

A post shared by Samvritha Akhil (@samvrithaakhil)

Rate this post
Share
Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. അതുപോലെ തന്നെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

Prev Post

ലോംഗ് റേഞ്ച് Tata Nexon EV ഏപ്രിൽ 20 ന് ഇന്ത്യയിൽ അവതരിപ്പിക്കും; സവിശേഷതകൾ അറിഞ്ഞിരിക്കാം.|TATA Nexon EV.

Next Post

പഞ്ഞി പോലെ സോഫ്റ്റ് ആയ സന്നാസ് അപ്പം 😋😋 ഇനി എളുപ്പം വീട്ടിൽ തയ്യാറാക്കാം 😍👌

You might also like More from author
Celebrity News

രജിസ്റ്റർ ഓഫീസിൽ സാക്ഷി ഒപ്പിട്ട് മൂന്ന് പെൺമക്കൾ.!! വനിതാ ദിനത്തിൽ മക്കളെ…

Celebrity News

അമ്മയേക്കാൾ സുന്ദരി മകൾ ; ചിപ്പിയും മോളും തിളങ്ങിയ കല്യാണ വീഡിയോ കണ്ടോ ?|Chippy…

Celebrity News

കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി ..ആശംസകളുമായി ആരാധകർ .| Rimi…

Celebrity News

സൺ ഷൈൻ സീരീസ്.!! അമ്മയുടെ മടിയിൽ ഇരുന്ന് അപ്പയെ ഉറക്കെ വിളിച്ച് കുഞ്ഞി ചീരു |…

Prev Next
  • Terms And Conditions
  • Privacy Policy
  • Contact Us
© 2023 - Classic Movies Malayalam. All Rights Reserved.