ആരാധകർക്കായി പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത വർമ്മ; ഊർമ്മിള ഉണ്ണിക്കും ഉത്തര ഉണ്ണിക്കും ഒപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ | Samyuktha varma new photo!!
Samyuktha varma new photo!!വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ഇടം പിടിച്ച താരമാണ് സംയുക്ത വർമ്മ.വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്തേക്ക്ചുവടുവെക്കുന്നത്.1999 മുതൽ 2002 കാലഘട്ടം വരെ സംയുക്ത സിനിമ മേഖലയിൽ സജീവമായിരുന്നു. ബിജുമേനോൻ ആണ് സംയുക്തയുടെ ഭർത്താവ്.2002ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം താരം സിനിമകളിൽ അത്രതന്നെ സജീവമല്ല.സംയുക്ത വർമ്മിക്കും ബിജുമേനോനും
ഒരു മകനാണ് ദക്ഷ് ധർമ്മിക്.യോഗയും ധ്യാനവും എല്ലാമായി തന്റേതായ ചുറ്റുപാടുകളിൽ ആണ് താരം ഇപ്പോൾ സജീവമായിരിക്കുന്നത്. വാഴുന്നോർ ,ചന്ദ്രനുദിക്കുന്ന ദിക്കിൽ,നാടൻ പെണ്ണും നാട്ടുപ്രമാണിയും,മധുരനൊമ്പരക്കാറ്റ്, തെങ്കാശിപ്പട്ടണം ഇവയെല്ലാം സംയുക്ത വർമ്മയുടെ ഹിറ്റ് ചിത്രങ്ങളാണ്. താരം വീണ്ടും സിനിമ ലോകത്ത് സജീവമാകുമോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.സിനിമാരംഗത്ത് സജീവമായിരുന്ന കാലം കൊണ്ട് തന്നെ
നിരവധി അവാർഡുകൾ താരത്തെ തേടിയെത്തിയിരുന്നു. ചലച്ചിത്ര രംഗത്ത് ഇപ്പോൾ അത്രതന്നെ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയകളിലൂടെ താരം എല്ലായിപ്പോഴും ആരാധകർക്ക് മുന്നിൽ എത്താറുണ്ട്.
ഇപ്പോഴിതാ താരം മറ്റൊരു ചിത്രമാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. ഊർമ്മിള ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും ചേർന്ന് എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംയുക്ത വർമ്മയുടെ അടുത്ത ബന്ധുക്കളാണ്
ഊർമ്മിള ഉണ്ണി. ഊർമ്മിള ഉണ്ണിയുടെ ഏക മകളാണ് ഉത്തര ഉണ്ണി. നടിയും നർത്തകയും കൂടിയാണ് ഉത്തര.ഉത്തരയെ വിവാഹം ചെയ്തിരിക്കുന്നത് നിതീഷ് നായർ ആണ്. ഫാമിലി എന്ന ക്യാപ്ഷൻ ഓടുകൂടിയാണ് സംയുക്ത ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഉത്തരയും ഭർത്താവ് നിതീഷ് നായരും ചേർന്ന് ഇറക്കുന്ന വൈശ്യ ഗന്ധി എന്നപെർഫ്യൂം ലോഞ്ചും, ഡാൻസ് കോറിയോഗ്രാഫി വീഡിയോയും ഈ അടുത്താണ് സംയുക്ത വർമ്മ ഔദ്യോഗികമായി റിലീസ് ചെയ്തത്.