തമ്പിക്ക് നേരെ ആഞ്ഞടിച്ച് ഹരി 😱😨 ഉത്തരം മുട്ടി തല കുമ്പിട്ട് തമ്പിയും 👇👇

“എന്നേം എന്റെ അപ്പൂനേം ഈ അവസ്ഥയിലാക്കിയത് ഈ മനുഷ്യനാണ്. എഴുന്നേറ്റ് പോകാൻ പറ ഇയാളോട്…” മകളെ കാണാൻ സാന്ത്വനത്തിലെത്തിയ തമ്പിക്ക് നേരെ കയർത്ത് സംസാരിക്കുന്ന ഹരിയെയാണ് സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിരിക്കുന്നതിൽ. “എന്തിനാ നിങ്ങൾ വന്നത്… ഇനി ഇവളെ കൂടി കൊന്ന് ശവം തിന്നാലേ നിങ്ങൾക്ക് മതിയാവൂ എന്നുണ്ടോ?” എന്നാണ് ഹരി തമ്പിയെ നോക്കി പറയുന്നത്.

എന്നാൽ അച്ഛനെ കണ്ട് വിങ്ങിപ്പൊട്ടുന്ന അപ്പുവിനെയും പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കിവെച്ചിട്ട് വീണ്ടും സാന്ത്വനത്തിലേക്കെത്തിയ തമ്പിയെ സ്നേഹപൂർവം തന്നെ ദേവി സ്വീകരിച്ചെങ്കിലും അഞ്ജു എതിർക്കുന്നുണ്ട്. തന്റെ ഇഷ്ടക്കേട് അഞ്ജു ദേവിയോട് പറയുകയാണ്. വീട്ടിലേക്ക് വരുന്നവരെ നല്ല രീതിയിൽ അല്ലാതെ എങ്ങനെ സ്വീകരിക്കും എന്നാണ് ദേവി ചോദിക്കുന്നത്. ചിലപ്പോഴൊക്കെ ഏറെ വികാരനിർഭരമായ രംഗങ്ങളാണ് സാന്ത്വനത്തെ നയിക്കുന്നത്.

കുഞ്ഞ് നഷ്ടപ്പെട്ട ദുഃഖം തെല്ലൊന്നുമല്ല അപ്പുവിനെ തളർത്തിയിരിക്കുന്നത്. അതേ സമയം ശിവനെയും അഞ്ജലിയെയും സുഹൃത്തുക്കൾ കുറച്ച് ദിവസത്തേക്ക് അടിമാലിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ശിവാഞ്ജലി പ്രണയത്തിന്റെ മറ്റൊരു വേർഷൻ ആവും ഇനി കാണുക എന്ന് പ്രേക്ഷകർ തന്നെ ഉറപ്പിക്കുകയാണ്. അടിമാലിയിലെത്തിയാൽ അടിച്ചുപൊളിക്കുന്ന ശിവേട്ടനെയും അഞ്ജലിയെയും കാണാം എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. സാന്ത്വനം പരമ്പരയിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന

ദുഃഖപൂർണമായ കാഴ്ചകൾക്ക് അറുതിവരുത്തിക്കൊണ്ടാകും പുതിയ ശിവാഞ്ജലി സീനുകൾ കൊണ്ടുവരിക. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിൽ തന്നെ. തുടക്കം മുതൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പര അവന്തിക ക്രിയേഷൻസിന്റെ ബാനറിലാണ് അണിയിച്ചൊരുക്കുന്നത്. നടി ചിപ്പിയാണ് നിർമ്മാതാവ്. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക, ഗിരീഷ്, രക്ഷ, ജയന്തി, രോഹിത്ത് തുടങ്ങിയവരെല്ലാം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Rate this post