ശിവനും അഞ്‌ജലിയും പ്രണയത്തിന്റെ പാലം കടക്കുന്നു.!! പാട്ടും ഡാൻസുമായി ആർത്തുല്ലസിച്ച് ശിവൻ.!! | Santhwanam today episode

Santhwanam today episode : കണ്ണുകൾ തമ്മിൽ പരസ്പരം കഥ പറഞ്ഞ്, നാണം മാറ്റിവെച്ച് അവർ നൃത്തം ചെയ്യുന്നു. ഇത്രത്തോളം പ്രണയലോലുപരായി നമ്മൾ ശിവാഞ്‌ജലിമാരെ കണ്ടിട്ടേയില്ല എന്നതാണ് സത്യം. അതെ, ശിവൻ ആർത്തുല്ലസിക്കുകയാണ്. പാട്ടിന് പാട്ട്, ഡാൻസിന് ഡാൻസ്. ‘ജീവാംശമായി’ ഗാനം ശിവേട്ടന്റെ ചുണ്ടുകളിൽ നിന്ന് ഉതിർന്നുവീണപ്പോൾ ആ ഗാനം ഇത്രയും നാൾ കേട്ടപ്പോൾ ലഭിച്ചിരുന്ന മധുരത്തിന്റെ ഇരട്ടിശോഭ ആസ്വദിക്കുകയായിരുന്നു സാന്ത്വനം പ്രേക്ഷകർ.

ഉഗ്രൻ പാട്ടിന് പുറകെ തട്ടുപൊളിപ്പൻ ഡാൻസും. അതിനും ശേഷമാണ് ഇന്നത്തെ എപ്പിസോഡിൽ ശിവാഞ്‌ജലിമാരുടെ കൂടുതൽ പ്രണയാർദ്രമായ ചില രംഗങ്ങൾ സംഭവിക്കാൻ പോകുന്നതെന്ന് വ്യക്തം. അതെ, സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. ശിവനും അഞ്‌ജലിയും ഒന്നുചേർന്നുകൊണ്ടുള്ള മാസ് റൊമാന്റിക്ക് സീനുകളാണ് ഇന്നത്തെ എപ്പിസോഡിൽ. ശിവേട്ടൻ ഇത്രത്തോളം റൊമാന്റിക്ക് ആണെന്ന് അഞ്‌ജലി മാത്രമല്ല,

sfw

നമ്മൾ പ്രേക്ഷകരും കരുതിയിരുന്നില്ല. അഞ്ജുവിൻറെ കൈകളിൽ പിടിച്ച് തന്നോടടുപ്പിക്കുന്ന ശിവേട്ടൻ, ശിവേട്ടന്റെ റൊമാന്റിക്ക് നോട്ടവും ഇടപെടലും കണ്ട് കൗതുകത്തോടെ അഞ്ജു. എന്താണെങ്കിലും ശിവാഞ്‌ജലി ഫാൻസിന്റെ മനസ് നിറക്കുന്ന ഒരു എപ്പിസോഡ് തന്നെയായിരിക്കും ഇന്നത്തേത് എന്നത് വ്യക്തമാണ്. അതേ സമയം ബാലനെതിരെ ശക്തമായ കരുക്കൾ നീക്കുകയാണ് ഭദ്രനും മക്കളും. ഭദ്രനെ ഏഷണി കയറ്റി പ്രതികാരദാഹിയാക്കുന്നത് അയാളുടെ

ഭാര്യ തന്നെയാണ്. അച്ചുവിന്റെ വീട്ടിലും സാന്ത്വനത്തെക്കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുന്നു. തറവാട്ട് വീട്ടിലേക്ക് സാന്ത്വനം വീട്ടുകാർ എത്തിയത് ഒരു പ്രശ്നപരിഹാരത്തിന്റെ ഭാഗമായാണ്. എന്നാൽ ഇങ്ങനെ പോയാൽ പ്രശ്നങ്ങൾ കൊണ്ട് തിരിയാൻ പറ്റാത്ത അവസ്ഥയിലേക്കാകും ബാലനും കുടുംബവും എത്തുക. ടൂർ കഴിഞ്ഞ് ശിവൻ കൂടി തറവാട്ട് വീട്ടിൽ എത്തുന്നതോടെ കാര്യങ്ങൾക്കൊക്കെയും ഒരു തീരുമാനമാകും. അപ്പോഴാകും തറവാട്ട് വീട്ടിലെ അസൽ യുദ്ധതിന് തുടക്കം കുറിക്കുന്നത്.

fer