പറക്ക പറക്ക പാട്ടിനെ വേറെ ലെവലാക്കി മാറ്റി താരങ്ങൾ.!! പാട്ടിന് ചുവടുവച്ച് സാനിയയും റംസാനും.|Saniya Iyapan and Ramzan Dance Reels

Saniya Iyapan and Ramzan Dance Reels : ചുരുക്കം ചില സിനിമകളിലൂടെ മലയാളി ഹൃദയം കീഴടക്കിയ നായികയാണ് സാനിയ ഇയ്യപ്പൻ . നിരവധി ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്കും മുൻപിൽ സജീവമാണ് താരം. 2018ൽ പുറത്തിറങ്ങിയ “ക്വീൻ” എന്ന മലയാള ചിത്രത്തിലൂടെയാണ് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടാൻ സാനിയക്ക് സാധിച്ചത്.ലൂസിഫർ എന്ന ചിത്രത്തിൽ അവതരിപ്പിച്ച വേഷവും വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. നല്ലൊരു മോഡലും ഡാൻസറും കൂടിയാണ് താരം.

ബാല്യകാലസഖി, അപ്പോത്തിക്കരി, പ്രേതം 2, സകലകലാശാല, പതിനെട്ടാം പടി, ദ പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. സൂപ്പർ ഡാൻസർ എന്നറിയാലിറ്റി ഷോയിൽ കണ്ടസ്റ്റന്റ് ആയിരുന്നു സാനിയ.നിരവധി വെബ് സീരീസിലും ഷോർട്ട് ഫിലിമുകളിലും മ്യൂസിക്കൽ ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. നൃത്ത ചുവടുകളുമായി ആരാധക ഹൃദയം കവർന്നെടുക്കാറുണ്ട്. ഇപ്പോഴിതാ

saniya and ramzan

ഡാൻസർ റംസാനോടൊത്ത് ഡാൻസ് ചെയ്യുന്ന പുത്തൻ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നല്ലൊരു ഡാൻസറും അഭിനേതാവുമാണ് റംസാൻ മുഹമ്മദ്. ഡി ഫോർ ഡാൻസിലെ വിന്നർ ആയിരുന്നു റംസാൻ. പട്ടണത്തിൽ ഭൂതം, ഡോക്ടർ ലവ്, ത്രീ കിംഗ്സ്, ഈ അടുത്തകാലത്ത്, മായാപുരി എന്നീ ചിത്രങ്ങളിൽ എല്ലാം അഭിനയിച്ചിട്ടുണ്ട്. “ഭീഷ്മ പർവ്വം” എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലെ “രതിപുഷ്പം” എന്ന ഗാനം വളരെയധികം ശ്രദ്ധ

നേടിയിരുന്നു. ഈ പാട്ടിലെ നൃത്തച്ചുവടുകൾ വച്ചത് റംസാൻ ആണ്. റംസാനും സാനിയയും ചേർന്ന് “തിരുച്ചിത്രമ്പലം” എന്ന ധനുഷ് ചിത്രത്തിലെ ഗാനത്തിനൊപ്പം ആണ് ചുവടുവച്ചിരിക്കുന്നത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ധനുഷും നിത്യ മേനോനും ചേർന്നാണ് സിനിമയിൽ നൃത്തം ചെയ്തിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Rate this post