തന്റെ ഇരുപതാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ | Saniya Iyappan birthday celebration
മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ” ബാല്യകാല സഖി” എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയലോകത്ത് എത്തി പിന്നീട് മലയാള സിനിമാ ലോകത്തിലെ യുവ ഗ്ലാമറസ് നായിക നിരയിലേക്ക് എത്തിപ്പെട്ട താരമാണല്ലോ സാനിയ ഇയ്യപ്പൻ. അഭിനയത്തിനൊപ്പം നൃത്ത മേഖലയിലും തിളങ്ങിയ താരം ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ ആയിരക്കണക്കിന് ആരാധകരുടെ പ്രിയ താരമായി മാറാനും ഇവർക്ക് സാധിച്ചിരുന്നു.
തുടർന്ന് കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങിയ “ക്യൂൻ” എന്ന ചിത്രത്തിൽ ചിന്നു എന്ന കഥാപാത്രത്തിൽ കോളേജ് കുമാരിയായി എത്തിയപ്പോൾ മലയാള സിനിമയിൽ തന്റെതായ വഴി തന്നെ സൃഷ്ടിക്കുകയായിരുന്നു സനിയ. തുടർന്നിങ്ങോട്ട് ലൂസിഫർ, പ്രീസ്റ്റ് തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് നിരവധി ആരാധകരെയും സൃഷ്ടിച്ചെടുക്കാൻ താരത്തിന് സാധിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് താരം നേരിടാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം സാനിയ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച സന്തോഷവാർത്തയും ചിത്രങ്ങളുമാണ് ആരാധകർക്കിടയിൽ ഇപ്പോൾ ഏറെ ഇടം പിടിച്ചിട്ടുള്ളത്.
തന്റെ ഇരുപതാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും തന്റെ കൂട്ടുകാർ തനിക്കായി ഒരുക്കിയ സമ്മാനങ്ങളുടെ ചിത്രങ്ങളുമായിരുന്നു താരം പങ്കുവച്ചിട്ടുള്ളത്. “മറ്റൊരു വർഷം കൂടി കടന്നു പോകുന്നു, നിങ്ങൾ സ്നേഹത്തോടെ നൽകിയ ജന്മദിനാശംസകൾക്ക് ഏറെ നന്ദി” എന്നായിരുന്നു ചിത്രങ്ങളോടൊപ്പം താരം പങ്കുവെച്ചിരുന്നത്. മാത്രമല്ല തന്റെ ഈ ഒരു ദിവസം ഇത്ര മനോഹരമാക്കാൻ പ്രയത്നിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കുള്ള നന്ദിയും താരം ക്യാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്. Saniya Iyappan birthday celebration