അമ്പോ സാനിയ ധൈര്യം ഒരു രക്ഷയും ഇല്ല; ദുബൈയിൽ സ്കൈ ഡൈവിംഗ് നടത്തി താരം .!!ദൃശ്യങ്ങൾ കണ്ട് ഞെട്ടി ആരാധകർ| Saniya Iyyappan Sky Dive Latest Photos Malayalam

Saniya Iyyappan Sky Dive Latest Photos Malayalam: മലയാള സിനിമാ ലോകത്തെ യുവ ഗ്ലാമറസ് നായികമാർക്കിടയിൽ ശ്രദ്ധ നേടിയ താരമാണല്ലോ സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് അഭിനയ ലോകത്ത് സജീവമായി മാറുകയായിരുന്നു. “ബാല്യകാല സഖി” എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നുവെങ്കിലും കോളേജ് പശ്ചാത്തലത്തിൽ ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” ക്യൂൻ” എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു നായിക

അരങ്ങേറ്റമായിരുന്നു സാനിയ കാഴ്ചവച്ചിരുന്നത്. ഈയൊരു സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരുടെ പ്രിയതാരമായി മാറാനും താരത്തിന് സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരം തന്റെ ലേറ്റസ്റ്റ് ആൻഡ് മോഡേൺ കോസ്റ്റ്യൂമുകളിലുള്ള ഫോട്ടോഷൂട്ടുകൾ പലപ്പോഴും പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും തന്റെ വിശേഷങ്ങൾ താരം നിരന്തരം പങ്കുവെക്കാറുണ്ട് എന്ന് മാത്രമല്ല വലിയ

saniya iyyapan latest pic

രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളും ഇവക്ക് ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ദുബായിലെ അഡ്വഞ്ചറസ് സ്പോർട്ടുകളിൽ ഒന്നായ സ്കൈ ഡൈവിംഗിന്റെ അനുഭൂതി നേരിട്ടറിഞ്ഞിരിക്കുകയാണ് താരം.തന്റെ പരിശീലകനോടൊപ്പം ആകാശത്ത് പറ പറന്നു കൊണ്ടുള്ള സ്കൈ ഡൈവിംഗിനിടെ പകർത്തിയ

ചിത്രങ്ങൾ “ഫൈനലി” എന്നൊരു അടിക്കുറിപ്പിലായിരുന്നു താരം പങ്കുവെച്ചിരുന്നത്. തന്റെ സ്വപ്നം സാഫല്യമായതിന്റെ ചിത്രത്തോടൊപ്പം സ്കൈ ഡൈവിംഗിന്റെ റീൽസ് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഈയൊരു ചിത്രങ്ങളും വീഡിയോയും ക്ഷണ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

Rate this post