ഞാൻ മാറാൻ ഒന്നും പോണില്ല മക്കളെ..പുതുവത്സരത്തിൽ രസകര വീഡിയോ പങ്കുവെച് സാന്ത്വനം താരം ഗിരീഷ് .. ..Santhanam gireesh new year wish Malayalam
Santhanam gireesh new year wish Malayalam:ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. സാന്ത്വനം പരമ്പര പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഇതിലെ താരങ്ങളും. നടി ചിപ്പി രഞ്ജിത്ത് കേന്ദ്രകഥാപാത്രമായി എത്തുമ്പോൾ നടൻ രാജീവ് പരമേശ്വരൻ ബാലേട്ടൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥയിൽ ഇവർക്ക് മൂന്ന് അനിയന്മാരാണ് ഉള്ളത്. ഹരിയും ശിവനും കണ്ണനും. ഹരിയായി ഗിരീഷ് നമ്പിയാരും ശിവനായി സജിനും കണ്ണനായി അച്ചുവും വേഷമിടുന്നു.
ഇവർക്കെല്ലാം തന്നെ ഒട്ടേറെ ആരാധകരാണുള്ളത്. ഹരിയായെത്തുന്ന ഗിരീഷ് നമ്പിയാർ മുൻപ് പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദത്തുപുത്രി, ഭാഗ്യജാതകം, ചിന്താവിഷ്ടയായ സീത തുടങ്ങിയ സീരിയലുകളിൽ ഗിരീഷ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ സാന്ത്വനം പരമ്പര ഗിരീഷിന് നൽകിയ ബ്രേക്ക് വളരെ വലുതായിരുന്നു. ഇപ്പോൾ സാന്ത്വനം ഹരിയായാണ് ഗിരീഷ് അറിയപ്പെടുന്നത് തന്നെ.

അത്രയും റീച്ചുള്ള ഒരു റോളാണ് അത്. ഗിരീഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പുതിയ പോസ്റ്റാണിപ്പോൾ ശ്രദ്ധനേടുന്നത്. പുതുവർഷത്തിൽ പുതിയ തീരുമാനങ്ങൾ എല്ലാവരും എടുക്കും, എന്നാൽ അത് പലരും പൂർത്തിയാക്കാറില്ലെന്നതാണ് മറ്റൊരു സത്യം. ഒരു കൂട്ടർക്ക് ഇന്നത്തെ
പോലെ തന്നെയാണ് നാളെയും. ഗിരീഷിന് 2022 ഉം 2023 ഉം ഒരേപോലെയാണെന്ന് ഈ പോസ്റ്റിൽ പറയുന്നു. രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഗിരീഷ് പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ലണ്ടനിലും സിംഗപ്പൂരിലുമായൊക്കെ ഗിരീഷ് ഉപരിപഠനം നടത്തി. പിന്നീട് കുറച്ചുനാളുകൾ ഓയിൽ ഇൻഡസ്ട്രിയിൽ ജോലി ചെയ്തിരുന്നു. പതിമൂന്ന് രാജ്യങ്ങളിൽ ഇതിനകം ജോലി ചെയ്തിട്ടുണ്ട് താരം. മികച്ച കഥാപാത്രങ്ങൾ മാത്രമാണ് ഗിരീഷ് തിരഞ്ഞെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒരു നടൻ എന്ന നിലയിൽ പ്രേക്ഷകർ ഗിരീഷിന് നൽകിയ അംഗീകാരം ഏറെ വലുതാണ്.