കോളേജിൽ റാഗിംങ് നേരിട്ടു, എല്ലാവരുടെയും മുൻപിൽ അന്ന് നാണംകെട്ട് നിന്നു. പഴയ വിശേഷങ്ങൾ പങ്കുവെച്ച് ഗോപിക | Santhwanam Anjali interview have / never

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി ഗോപിക അനിൽ. സാന്ത്വനത്തിലെ അഞ്‌ജലി എന്ന കഥാപാത്രമായി താരം തകർത്തഭിനയിക്കുകയാണ്. ഇപ്പോഴിതാ ഗോപിക പങ്കെടുത്ത ഒരു ഗെയിം ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പരീക്ഷയിൽ കോപ്പിയടിച്ചിട്ടുണ്ടോ എന്നതിന് താരം യെസ് എന്ന ഉത്തരമാണ് നൽകിയത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഒരിക്കൽ മറ്റുള്ളവരുടെ മുൻപിൽ ചമ്മിനാറി നിന്നിട്ടുണ്ട്. കോളേജ് ക്യാന്റീനിൽ വെച്ച്‌

ഫ്ലോറിൽ കാൽ വഴുതിവീണു. കയ്യിലിരുന്ന ഭക്ഷണവുമായി അടിതെറ്റി വീണതോടെ വലിയ നാണക്കേടായി. കോളേജിൽ പഠിക്കുന്ന സമയത്ത് ആരെയെങ്കിലും റാഗ് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് നോ എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ തനിക്ക് ഇങ്ങോട്ട് റാഗിംഗ് നേരിടേണ്ടി വന്നിട്ടുണ്ട്. പേടിപ്പെടുത്തുന്ന ഒന്നുമല്ല, പാട്ട് പാടാൻ ആയിരുന്നു സീനിയേഴ്‌സ് ആവശ്യപ്പെട്ടത് എന്ന് താരം പറയുന്നു. ടാറ്റൂ ചെയ്യാൻ ആഗ്രഹമുണ്ടെന്നും പക്ഷേ വേദനിക്കുമെന്ന

gopika anil

പേടി കൊണ്ടാണ് അതിന് മുതിരാത്തത് എന്നുമാണ് താരം പറയുന്നത്. പറയാതെ പോയ പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഗോപികയുടെ ഉത്തരം യെസ് എന്നായിരുന്നു. അത്‌ പക്ഷേ ഒരു ക്രഷ് മാത്രമായിരുന്നു എന്നാണ് താരം പറയുന്നത്. കുക്കിങ്ങിൽ അബദ്ധം പറ്റിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉടനടി ഉത്തരം ഇല്ല എന്നാണ്. വളരെ കൃത്യവും വ്യക്തവുമായ രീതിയിൽ ഓരോ ചോദ്യങ്ങളെയും നേരിടുകയായിരുന്നു ഗോപിക. ആരെയെങ്കിലും പ്രാങ്ക്

ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞ താരം താൻ പറ്റിക്കാൻ ശ്രമിച്ചാൽ പോലും ആരും പറ്റിക്കപ്പെടാൻ പോകുന്നില്ല എന്നുകൂടി പറഞ്ഞുവെച്ചു. അറിയില്ലാത്ത കാര്യം അറിയാം എന്ന് നടിക്കേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴും നോ ആയിരുന്നു താരത്തിന്റെ മറുപടി. എന്തായാലും വളരെ രസകരമായ ഉത്തരങ്ങൾ നൽകിയാണ് ഗോപിക തന്റെ ടാസ്ക്ക് പൂർത്തിയാക്കിയത്. | Santhwanam Anjali interview have / never