ഏഷണിയുടെ പിന്നിലെ പാചകവാസന പുറത്തെടുത്ത് ജയന്തി. ഇത് വെറും ബിരിയാണിയല്ല, ഇടുക്കി സ്പെഷ്യൽ ഏഷ്യാഡ് എന്ന് നടൻ കിഷോർ | Preparing Idukki special asiad recipe with santhwanam apsara

കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ ജയന്തിയെ ഒരു ഏഷണിക്കാരിയായി മാത്രമാണ് സ്‌ക്രീനിൽ പ്രേക്ഷകർ കണ്ടിട്ടുള്ളത്. എന്നാൽ നന്നായി വാചകമടിക്കുന്ന സാന്ത്വനം ജയന്തിയുടെ പാചകത്തെക്കുറിച്ച് നമുക്ക് എന്തറിയാം ? ഇപ്പോഴിതാ ടെലിവിഷൻ താരം കിഷോറിന്റെ യൂ ടൂബ് ചാനലിലെത്തിയ നടി അപ്സരയുടെ പാചകവിശേഷങ്ങളാണ് സാന്ത്വനം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എല്ലും കപ്പയും ചേർത്തുള്ള ഒരു പ്രത്യേകവിഭവമാണ്

കിഷോറും അപ്സരയും ചേർന്ന് ഉണ്ടാക്കുന്നത്. കപ്പ ബിരിയാണി എന്ന് വേണമെങ്കിലും ഈ വിഭവത്തെ പറയാമെന്ന് കിഷോർ പറയുന്നുണ്ട്. അപ്സരക്കൊപ്പം വ്ലോഗിൽ ഭർത്താവ് ആൽബിയും എത്തിയിട്ടുണ്ട്. പാചകത്തോടൊപ്പം ഇരുവരും ചേർന്നുള്ള വാചകവും കസറുന്നതോടെ മികച്ച ഒരു ദൃശ്യവിരുന്നാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. മുമ്പ് ‘ഒള്ളത് പറഞ്ഞാൽ’ എന്ന ഹാസ്യപരമ്പരയിൽ കിഷോറും അപ്സരയും ഒന്നിച്ചഭിനയിച്ചിരുന്നു. ഇരുവരുടേതും മികച്ച ഒരു

കെമിസ്ട്രി തന്നെയാണ്. ‘ഇടുക്കി സ്പെഷ്യൽ ഏഷ്യാഡ്’ എന്നാണ് കിഷോർ അപ്സരക്കായി ഉണ്ടാക്കിയ പ്രത്യേക കപ്പ വിഭവത്തിന്റെ പേര്. ഏഷ്യാഡ് ഉണ്ടാക്കാൻ അപ്സര കാര്യമായി തന്നെ സഹായിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം അപ്സര പങ്കെടുത്ത വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അപ്സര അവതരിപ്പിക്കുന്ന ജയന്തി എന്ന കഥാപാത്രം വില്ലൻ ടച്ചുള്ള ഒന്നാണെങ്കിലും പ്രേക്ഷകർക്ക് താരത്തെ ഏറെ ഇഷ്ടമാണ്. തന്റെ യഥാർത്ഥ പ്രായത്തെക്കാൾ

ഏറെ ഉയർന്നുനിൽക്കുന്ന ഒന്നാണ് സാന്ത്വനം ജയന്തിയെന്നും അതുകൊണ്ട് തന്നെ സീരിയൽ തുടങ്ങുന്നതിന് മുന്നേ ഈ റോൾ ചെയ്യണമോ എന്ന കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നെന്നും താരം മുന്നേ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ സാന്ത്വനത്തിലെ ജയന്തിയായ ശേഷമാണ് ആ കഥാപാത്രത്തിന്റെ റീച്ച് എത്രത്തോളമെന്ന് തനിക്ക് മനസിലായതെന്ന് അപ്സര തന്നെ മനസുതുറക്കുകയായിരുന്നു. എന്താണെങ്കിലും അപ്സരയുടെയും കിഷോറിന്റെയും സ്പെഷ്യൽ കപ്പ ബിരിയാണി റെസിപ്പീ കണ്ട് അത്‌ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രേക്ഷകർ.| Preparing Idukki special asiad recipe with Santhwanam Apsara