ഒടുവിൽ പുച്ഛത്തോടെയുള്ള ആ പുഞ്ചിരിയുടെ കഥ തുറന്നുപറഞ്ഞ് സാന്ത്വനത്തിലെ കണ്ണൻ. വികാരനിർഭരമായ കുറിപ്പുമായി അച്ചു | Santhwanam fame Achu about Chippi ‘s brother

സാന്ത്വനം പരമ്പരയുടെ ആരാധകർക്കെല്ലാം ഏറെ പ്രിയപ്പെട്ട താരമാണ് നടൻ അച്ചു സുഗന്ദ്. സാന്ത്വനത്തിലെ കണ്ണൻ എന്ന കഥാപാത്രത്തെയാണ് അച്ചു അവതരിപ്പിക്കുന്നത്. സാന്ത്വനത്തിൽ ചിരിയും കളിയുമായി ഏവരുടെയും ഹൃദയം കവരുന്ന കണ്ണനെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവായ അച്ചു ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഏറെ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

കുറച്ച് നാളുകൾക്ക് മുമ്പ് വന്ന ഒരു വാട്സാപ്പ് സന്ദേശത്തേക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അച്ചുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ‘നൃത്തം ചെയ്ത് ലഭിക്കുന്ന കാശ് മുഴുവനും നിർധനർക്കും ക്യാൻസർ രോഗികൾക്കും നൽകുന്ന കുട്ടിയാണ് ചിപ്പി. ചിപ്പിയുടെ സഹോദരൻ അഞ്ച് വയസുകാരൻ മണികണ്ഠൻ ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. ഓരോ കീമോ എടുക്കുമ്പോഴും അവൻ സാന്ത്വനം സീരിയലാണ് കാണുന്നത്. അവന് ഏറ്റവും പ്രിയം ശിവേട്ടനോടാണ്.

santhwanam kannan 1

“ശിവേട്ടന്റെ നമ്പർ ചോദിച്ചാണ് അച്ചുവിന് മെസ്സേജ് വരുന്നത്. ഉടനടി അച്ചു സജിന്റെ നമ്പർ അയച്ചുകൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് നന്ദി പറഞ്ഞുള്ള കോൾ വന്നു. പിന്നീട് അസുഖം മാറിയപ്പോഴും സന്തോഷം പങ്കിട്ട് അവർ വിളിച്ചു. ആ ബന്ധം ഏറെ വലുതാണ്. മനസിനോട് ഏറെ അടുത്തുനിൽക്കുന്ന ബന്ധം. ആ മോനെ കാണണമെന്ന് മനസിൽ ഒരു ആഗ്രഹമുണ്ടായിരുന്നു എന്നാണ് അച്ചു പറയുന്നത്. അത്‌ നടന്നതിന്റെ സന്തോഷമാണ് ഇപ്പോൾ അച്ചു

പങ്കുവെച്ചിരിക്കുന്നത്. ഓച്ചിറയിലെ ശിവശക്തി നൃത്തസംഗീത വിദ്യാകേന്ദ്രമവതരിപ്പിക്കുന്ന പ്രോഗ്രാമിന് ക്ഷണിച്ചിരുന്നു. അവിടെ മണികണ്ഠനും കുടുംബവും ഉണ്ടായിരുന്നു. പൊക്കവും വണ്ണവും ഇല്ലാത്തതിന്റെ പേരിൽ പ്രതിഷേധിച്ച് നടക്കുന്ന തന്റെ മനസ്സിനെ മണികണ്ഠൻറെ ഒരു പുഞ്ചിരിക്ക് പുച്ഛത്തോടെ കാണാൻ കഴിയുമായിരുന്നു. എന്തായാലും അച്ചുവിന്റെ കുറിപ്പും ചിത്രങ്ങളും സാന്ത്വനം ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.| Santhwanam fame Achu about Chippi ‘s brother