എണ്ണായിരം രൂപയുടെ ബില്ലിന് അഞ്ഞൂറ് രൂപ നൽകി ജയന്തി.!! ‘ഇപ്പോൾ അഞ്ഞൂറ് രൂപ തരാം, ബാക്കി അടുത്ത തവണ…’ ജയന്തിയെ ട്രോളി സോഷ്യൽ മീഡിയ. സാന്ത്വനത്തിൽ ലച്ചു അപ്പച്ചിയുടെ സദ്യ ഒരുങ്ങുന്നു.!! ശിവനെ ഭ്രാന്ത് പിടിപ്പിച്ച് അഞ്‌ജലി…
ഹൃദയം കവരുന്ന രംഗങ്ങളാണ് സാന്ത്വനം പരമ്പരയുടെ ഹൈലൈറ്റ്. ഏറെ ആരാധകരുള്ള പരമ്പരയിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെ. നെഗറ്റീവ് ഷേഡിലാണെങ്കിലും പ്രേക്ഷകരെ ചിരിപ്പിച്ച് കടന്നുപോകുന്ന ഒരു കഥാപാത്രമാണ് ജയന്തി. കഴിഞ്ഞ ദിവസം സാവിത്രി അമ്മായിയെയും കൊണ്ട് ആശുപത്രിയിൽ പോയിട്ട് എണ്ണായിരം രൂപ ബില്ലായി എന്നറിഞ്ഞപ്പോൾ ജയന്തിയുടെ കിളി പോയത് പ്രേക്ഷകർ കണ്ടതാണ്.
‘ഇപ്പോൾ ഒരു അഞ്ഞൂറ് രൂപ തരാം. ബാക്കി അടുത്ത തവണ വരുമ്പോൾ തരാം’ എന്ന് ജയന്തി പറയുമ്പോൾ പ്രേക്ഷകർക്ക് ചിരിയടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ‘വേണമെങ്കിൽ അടുത്ത തവണ വരുമ്പോൾ ഒന്നോ രണ്ടോ ടെസ്റ്റ് കൂടുതൽ ചെയ്തോ’ എന്ന് കൂടി ജയന്തി പറയുമ്പോൾ മനഃപൂർവമല്ലെങ്കിൽ കൂടി സാന്ത്വനം പരമ്പര ഒരു ആക്ഷേപഹാസ്യകലയുടെ പരിവേഷം കൂടി അണിയുകയാണോ എന്ന് തോന്നിപ്പോയി എന്നാണ് പ്രേക്ഷകരുടെ കമന്റ്.

ആശുപത്രിയിൽ നിന്നും തിരിച്ചെത്തുന്ന ജയന്തിയെ അഞ്‌ജലി നന്നായി വാരുന്നു എന്നതാണ് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത്. പണ്ട് സ്വന്തം വള കാണിച്ച് ഇത് കൊണ്ടേ പണയം വെച്ചോ എന്നും ശിവന്റെ പണം നമുക്ക് വേണ്ട എന്ന് വീരവാദവും പറഞ്ഞിട്ടുള്ള ജയന്തിയേടത്തി ഇപ്പൊ ആശുപത്രി കേസിൽ അതെന്താ ഉപയോഗിക്കാത്തെ എന്നായിരുന്നു അഞ്ജലിയുടെ ചോദ്യം. അതേ സമയം ശിവനുമായുള്ള അഞ്ജലിയുടെ
ഒരു ഫോൺ വിളിയും പ്രൊമോയിൽ ചിരി പടർത്തുന്നുണ്ട്. ആദ്യതവണ വിളിക്കുമ്പോൾ ശിവന്റെ ഫോൺ ബിസി ആയതാണ് അഞ്ജുവിനെ പ്രകോപിപ്പിക്കുന്നത്. നിങ്ങൾ ഏത് പെണ്ണിനെയാ ഈ വിളിച്ചോണ്ടിരിക്കുന്നെ എന്ന് ചോദിച്ചാണ് അഞ്ജുവിന്റെ വഴക്ക് തുടങ്ങുന്നത്. ഈ സമയം സാന്ത്വനം വീട്ടിൽ അപ്പു ഉൾപ്പെടെ എല്ലാവരും തന്നെ ലച്ചു അപ്പച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള ത്രില്ലിലാണ്. ലച്ചു അപ്പച്ചി ഉണ്ടാക്കുന്ന സ്പെഷ്യൽ വിഭവങ്ങളെക്കുറിച്ചാണ് വാ തോരാതെ അപ്പു പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്.
