അവർ മൂന്ന് പേരും ഒന്നിക്കുന്നു.!! സാന്ത്വനത്തിൽ ഇന്ന് വില്ലന്മാർ ഒന്നിക്കുന്ന എപ്പിസോഡ്. ജയന്തിയുമായി ധാരണയുണ്ടാക്കാൻ രാജലക്ഷ്മി.!! പക്ഷേ അഞ്ജു ജയന്തിക്ക് കൊടുത്ത പണി കണ്ടോ….

കുടുംബപ്രക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് സാന്ത്വനം. ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന എല്ലാത്തരം ഇണക്കങ്ങളും പിണക്കങ്ങളും അതിഭാവുകത്ത്വം ഒന്നും തന്നെയില്ലാതെ കാണിക്കുന്ന സാന്ത്വനത്തിന് ആരാധകരും ഏറെയാണ്. സാന്ത്വനം വീടിന്റെ കെട്ടുറപ്പ് തകർക്കാൻ ഇപ്പോൾ അമരാവതിക്കാർ കൂട്ടമായി ഇറങ്ങിയിരിക്കുകയാണ് എന്നുതന്നെ പറയാം. തമ്പി പരാജയപ്പെട്ടിടത്ത് അയാളുടെ സഹോദരി രാജലക്ഷ്മിയാണ് ഇപ്പോൾ

കളത്തിലിറങ്ങിയിരിക്കുന്നത്. ഏതുവിധേനയും സാന്ത്വനത്തിൽ പിളർപ്പുണ്ടാക്കി അവിടെ നിന്നും അപ്പുവിനെയും ഹരിയെയും അമരാവതിയിൽ തിരിച്ചെത്തിക്കുമെന്ന വാശിയിലാണ് രാജലക്ഷ്മി. ഒരു സ്ത്രീ എന്തിനെങ്കിലും വേണ്ടി തുനിഞ്ഞിറങ്ങിയാൽ പേടിക്കണമെന്നാണല്ലോ പറയാറ്. അങ്ങനെ നോക്കുമ്പോൾ സാന്ത്വനത്തിന് ഇതുവരെയും പേടിക്കാനുണ്ടായിരുന്നത് ജയന്തിയെ മാത്രമാണ്. ആ ജയന്തിയും, ഇപ്പോൾ പുതിയതായി രംഗപ്രവേശം ചെയ്ത രാജലക്ഷ്മിയും കഴിഞ്ഞ

എപ്പിസോഡിൽ സാന്ത്വനം വീട്ടിൽ വെച്ച് നേരിൽ കണ്ടിരുന്നു. സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നത് ഏറ്റവും പുതിയ എപ്പിസോഡിൽ തമ്പിയും സാന്ത്വനത്തിലേക്ക് വരുന്നതായാണ്. അങ്ങനെയെങ്കിൽ സാന്ത്വനത്തിന്റെ തകർച്ച ആഗ്രഹിക്കുന്ന മൂന്ന് പേരും ഒരുമിക്കുന്ന ഒരു എപ്പിസോഡാണ് ഇനി വരുന്നത്. അതേ സമയം തമ്പിയുടെ വരവ് ജയന്തിയിൽ ഭയമാണ് സൃഷ്ടിക്കുന്നത്. നേരത്തെ താൻ തമ്പിയെ വിളിച്ച കാര്യമാണ് ജയന്തി

ഓർത്തെടുക്കുന്നത്. ആ നമ്പർ തമ്പി സേവ് ചെയ്ത് വെച്ചിട്ടുണ്ടാകുമോ എന്നാണ് ജയന്തിയുടെ പേടി. എന്താണെങ്കിലും വന്ന പാടെ ജയന്തി പണി തുടങ്ങിയിട്ടുമുണ്ട്. അപർണയ്ക്ക് നല്ല കെയർ കിട്ടണമെങ്കിൽ നിങ്ങൾ ആരെങ്കിലും ഇവിടെ നിൽക്കുന്നത് തന്നെയാണ് നല്ലതെന്ന് ജയന്തി രാജലക്ഷ്മിയോട് പറയുന്നുണ്ട്. അഞ്ജലിയുടെ വക പതിവുപോലെ ജയന്തിക്ക് ഒരു ഡോസ് കിട്ടുന്നുമുണ്ട്. വില്ലന്മാരെല്ലാം ഒരുമിച്ച് കൂടുന്ന ഒരെപ്പിസോഡാണ് എന്തായാലും വരാൻ പോകുന്നത്.

Rate this post