ദേവിയെ അപമാനിച്ച് രാജലക്ഷ്മി.!! ജയന്തിയെ കണ്ട് തമ്പി പറഞ്ഞത് കേട്ടോ ? ഞെട്ടിത്തരിച്ച് ജയന്തി.!! ഇനി രക്ഷയില്ല, സാന്ത്വനത്തിൽ ഇനി ദുഷ്ടശക്തികളുടെ വിളയാട്ടം.!! പോറ്റമ്മ ചമഞ്ഞാൽ പെറ്റമ്മയാകില്ലല്ലോ എന്ന് ദേവിയോട് ലച്ചു അപ്പച്ചി.

കുടുംബപ്രക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. നടി ചിപ്പിയാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. ബാലന്റെയും ദേവിയുടെയും ഒപ്പം അവരുടെ അനിയന്മാരുടെയും കഥയാണ് സാന്ത്വനം പറയുന്നത്. അമരാവതിയിലെ രാജശേഖരൻ തമ്പിയുടെ മകൾ അപർണ സാന്ത്വനത്തിലെ മരുമകളായെത്തിയ നാളുകളിൽ ഒട്ടേറെ പ്രശ്നങ്ങളായിരുന്നു. എന്നാൽ സാന്ത്വനത്തിലെ കെട്ടുറപ്പും ഐക്യവുമെല്ലാം അപർണയെ ആകർഷിച്ചു.

സാന്ത്വനത്തിന്റെ മരുമകളല്ല, മകൾ തന്നെയാവുകയായിരുന്നു അപർണ. എന്നാൽ അപർണയുടെ മനസ് മാറ്റി തിരികെ അമരാവതിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ തമ്പി. അതിനായി സഹോദരി രാജലക്ഷ്മിയെ സാന്ത്വനത്തിലേക്ക് അയച്ച തമ്പി വിജയം കണ്ടുതുടങ്ങിയിട്ടുമുണ്ട്. സാന്ത്വനത്തിൽ പൊട്ടിത്തെറികൾക്ക് തുടക്കം കുറിക്കവേ രാജലക്ഷ്മി തന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. കഴിഞ്ഞ എപ്പിസോഡിൽ

സാന്ത്വനം വീട്ടിലെത്തിയ ജയന്തി രാജലക്ഷ്മിയുമായി നേരിൽ കണ്ടിരുന്നു. അവിടേക്ക് തമ്പിയും എത്തുന്നതോടെ സാന്ത്വനത്തിന്റെ കാര്യത്തിൽ ഇനിയൊരു തീരുമാനമായേക്കും എന്നാണ് പ്രേക്ഷകർ തന്നെ വിധിയെഴുതുന്നത്. സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോയിൽ തമ്പിയും ജയന്തിയും തമ്മിലുള്ള കൂടിക്കാഴ്ച്ച കാണിക്കുന്നുണ്ട്. ജയന്തിയുടെ ശബ്ദവും സംസാരരീതിയും തനിക്ക് മുന്നേ പരിചയമുള്ളത് പോലെ തോന്നുന്നു എന്നാണ് തമ്പി പറയുന്നത്.

അത് കേട്ട് ഞെട്ടുന്ന ജയന്തിയെയും അങ്കലാപ്പിലാകുന്ന അഞ്ജുവിനെയും പ്രൊമോയിൽ കാണിക്കുന്നുണ്ട്. അതേ സമയം ദേവിയെ അപമാനിക്കുന്ന രാജലക്ഷ്മിയാണ് പ്രോമോ വീഡിയോയിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരാൾ. പോറ്റമ്മ എത്ര ചമഞ്ഞാലും പെറ്റമ്മയാകയില്ല എന്നൊക്കെപ്പറഞ്ഞ് രാജലക്ഷ്മി ദേവിയെ വേദനിപ്പിക്കുന്നുണ്ട്. അതൊന്നും അഞ്ജലിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. ഇനി എന്തെങ്കിലും അവർ പറഞ്ഞാൽ താൻ നല്ലത് പറയുമെന്നാണ് അഞ്ജലി ദേവിയോട് പറയുന്നത്. ദേവിയുടെ മനസ് വേദനിക്കുന്നത് സാന്ത്വനത്തിൽ ആർക്കും സഹിക്കില്ല.

Rate this post