താലികെട്ടിയ പെണ്ണ് വീട്ടിലുണ്ടെന്ന് ഓർക്കണം.!! ശിവനോട് അഞ്ജലിയുടെ വികാരസാന്ദ്രമായ ഡയലോഗ്. അഞ്‌ജലിയെക്കുറിച്ച് പറഞ്ഞാൽ ശിവേട്ടൻ വെറുതെയിരിക്കുമോ.!! ശിവന്റെ ശരീരത്തിൽ ആവി പിടിച്ച് അഞ്‌ജലി.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരയ്ക്കുള്ളത്. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടം എന്ന് തന്നെ പറയാം. സാന്ത്വനത്തിൽ സംഭവിക്കുന്ന ഓരോ അനിഷ്ട സംഭവങ്ങളും ആരാധകരെ ഏറെ വേദനിപ്പിക്കാറാണ് പതിവ്. സാന്ത്വനത്തിലെ ഏറ്റവും പുതിയ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് സ്റ്റേഷനിൽ കഴിയേണ്ടിവന്ന ശിവന്റെ വേദനയാണ്. രാജശേഖരൻ തമ്പിയാണ് അതിന്

കാരണക്കാരനെങ്കിലും പലരും അത് അറിയാതെ പോകുന്നു. ജഗനെ തല്ലിയതിന്റെ പേരിൽ ശിവൻ പോലീസ് സ്റ്റേഷനിൽ ആയെങ്കിലും അവിടെനിന്ന് ശിവനെ ഇറക്കുന്നത് തമ്പി തന്നെയാണ്. തമ്പിയുടെ ആ നാടകം പലരും വിശ്വസിച്ചുവെങ്കിലും ബാലനും ഹരിയും അത് അപ്പാടെ വിഴുങ്ങിയിട്ടില്ല. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ തമ്പിയെ തനിക്ക് അത്ര വിശ്വാസം ഇല്ല എന്ന് തന്നെയാണ് ഹരി അപർണയോട് തുറന്നു പറയുന്നത്. നിനക്ക് നിൻറെ അച്ഛനെ

അത്ര വിശ്വാസം ആയിരിക്കും, എന്നാൽ എനിക്ക് അത്രയൊന്നും വിശ്വസിക്കാൻ തോന്നുന്നില്ല എന്നാണ് ഹരി തുറന്നുപറയുന്നത്. അതേസമയം ലോക്കപ്പിൽ നിന്നും തിരിച്ചെത്തിയ ശിവന്റെ ശരീരത്തിലെ മുറിവുകൾ കണ്ട അഞ്ജലി ശിവന് ആവി പിടിച്ചു കൊടുക്കുന്നതും പ്രൊമോ വീഡിയോയിൽ കാണാം. ഇതെല്ലാം കണ്ട് ഏറെ വേദനയോടെ ബാലനോട് സങ്കടം പങ്കുവയ്ക്കുകയാണ് ദേവി. ഇനി ആരോടും വഴക്കിനും തല്ലിനും ഒന്നും പോകേണ്ട എന്നാണ് അഞ്ജലി ശിവനോട് പറയുന്നത്.

ഇനിയും ഒറ്റത്തടി ആണെന്ന് കരുതി ഒന്നിനും ഇറങ്ങിപ്പുറപ്പെടരുതെന്നും താലികെട്ടിയ ഒരു പെണ്ണ് വീട്ടിലുണ്ടെന്ന് മറക്കേണ്ടന്നും അഞ്ജലി ശിവനെ ഓർമപ്പെടുത്തുക്കുകയാണ്. അങ്ങനെ ഞാൻ താലികെട്ടി കൊണ്ടുവന്ന പെണ്ണിനെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേട്ടുനിൽക്കാൻ എന്നെ കിട്ടില്ല എന്ന് ശിവൻ പറയുന്നിടത്ത് സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോക്ക്‌ കയ്യടിക്കുകയാണ് ആരാധകർ. എന്തായാലും സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾക്കായ് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

Rate this post