സാന്ത്വനം കുടുംബത്തെ തച്ചുടക്കാൻ തീരുമാനിച്ച് രാജലക്ഷ്‌മി. സാന്ത്വനത്തെ പൂർണ്ണമായും തകർക്കുമെന്ന് ശപഥം ചെയ്യുന്ന പുതിയ ശത്രു.!! സാന്ത്വനം വീട് കണ്ട് പുച്ഛത്തോടെ രാജലക്ഷ്മി.

ഏറെ ആരാധകരുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. റേറ്റിങ്ങിലും മുൻപന്തിയിലാണ് പരമ്പര. സാന്ത്വനം വീട്ടിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറെ ആഘോഷമാക്കാറാണ് പതിവ്. ബാലനും ദേവിയും ജീവിക്കുന്നത് തന്നെ അനുജന്മാർക്ക് വേണ്ടിയാണ്. സ്വന്തമായൊരു കുഞ്ഞ് എന്ന ആഗ്രഹം പോലും അവർ വേണ്ടെന്ന് വെച്ചത് അനുജന്മാരുടെ സന്തോഷം തെല്ലും കുറയാതിരിക്കാനാണ്. ശിവനും ഹരിയും കണ്ണനും…

അവർ മൂന്നുപേരുമാണ് ബാലന്റെയും ദേവിയുടെയും ലോകം. അവരുടെ മുഖത്തെ പുഞ്ചിരിയാണ് ബാലന്റെയും ദേവിയുടെയും മനം നിറക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശിവൻ പോലീസ് സ്റ്റേഷനിൽ ആയത്. ജഗനെ തല്ലിയതിന്റെ പേരിലാണ് ശിവൻ ലോക്കപ്പിലായത്. എന്നാൽ എല്ലാത്തിനുമൊടുവിൽ തമ്പി ശിവനെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ടുവരികയാണ്. അതെല്ലാം തമ്പിയുടെ നാടകമാണെന്ന് തിരിച്ചറിയാതെ പോകുകയാണ് സാന്ത്വനത്തിലെ പലരും.

എന്നാൽ ഇപ്പോൾ തമ്പിയുടെ പ്രവർത്തികളിൽ ദേവിയോട് സംശയം പ്രകടിപ്പിക്കുകയാണ് അഞ്‌ജലി. സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിലാണ് അഞ്‌ജലി ദേവിയോട് തമ്പിയെക്കുറിച്ചുള്ള തന്റെ സംശയം പ്രകടിപ്പിക്കുന്നത് കാണിച്ചിരിക്കുന്നത്. ഏറെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ടുപോകുന്നത്. തമ്പിയുടെ സഹോദരി രാജലക്ഷ്മിയുടെ കടന്നുവരവ് സാന്ത്വനത്തെ ഏറെ വഴിത്തിരിവുകളിലേക്കാണ് നയിച്ചിരിക്കുന്നത്.

തമ്പിയുടെ ഒപ്പം സാന്ത്വനത്തിലേക്ക് വരുന്ന രാജലക്ഷ്മിയെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. സാന്ത്വനം വീട് കണ്ടപാടേ രാജലക്ഷ്മിയുടെ ഒരു പുച്ഛം മുഖത്തും വാക്കുകളിലും പ്രകടമാണ്. ഈ വീട്ടിലുള്ളവരെ പരസ്പരം പിരിച്ചിരിക്കും എന്ന ശപഥമാണ് രാജലക്ഷ്മി എടുത്തിരിക്കുന്നത്. എല്ലാം കഴിഞ്ഞ് ഹരിയെയും അപർണയെയും അമരാവതിയിലേക്ക് തിരിച്ചെത്തിക്കുക തന്നെ ചെയ്യുമെന്ന് രാജലക്ഷ്മി പറയുന്നുണ്ട്. രാജലക്ഷ്മി എന്നല്ല ആര് തന്നെ വിചാരിച്ചാലും സാന്ത്വനത്തിന്റെ കെട്ടുറപ്പ് തകർക്കാൻ കഴിയില്ലെന്നാണ് ആരാധകർ പ്രൊമോ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.

Rate this post