ശങ്കരനെതിരെ തിരിഞ്ഞ് തമ്പി.!! അപ്പുവിനെ വിളിച്ച് ഏഷണി പറഞ്ഞ് ജയന്തി. ശിവനെയും അഞ്ജലിയെയും പിരിക്കാൻ നോക്കിയാൽ തമ്പി വിജയിക്കുമോ ?

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരക്ക് ഏറെ ആരാധകരാണ് ഉള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. പരമ്പരയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിപ്പി തന്നെയാണ്. ചിപ്പിയെ കൂടാതെ രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, ഗോപിക അനിൽ. അപ്സര, ദിവ്യ ബിനു തുടങ്ങിയ താരങ്ങളെല്ലാം സാന്ത്വനം പരമ്പരയിൽ അണിനിരക്കുന്നുണ്ട്.

സാന്ത്വനം കുടുംബത്തിന്റെ കെട്ടുറപ്പും ഐക്യവുമെല്ലാം തുടക്കം മുതൽ തന്നെ പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു. ബാലനും ഭാര്യ ദേവിയും അവരുടെ ജീവിതം തന്നെ മാറ്റിവെച്ചിരിക്കുന്നത് അനുജന്മാർക്ക് വേണ്ടിയാണ്. ഹരിയും ശിവനും കണ്ണനും അവർക്ക് സ്വന്തം മക്കൾ തന്നെയാണ്. ഹരി അപർണയെയും ശിവൻ അഞ്ജലിയെയും വിവാഹം കഴിച്ചതോടെ സാന്ത്വനത്തിലെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും മാറ്റ് കൂടുകയായിരുന്നു.

dfg

അമരാവതിയിലെ തമ്പിയുടെ മകളാണ് അപർണ. തുടക്കത്തിൽ സാന്ത്വനം കുടുംബവുമായി യാതൊരു സൗഹൃദത്തിനും തയ്യാറാകാതിരുന്ന തമ്പി അപർണ ഗർഭിണിയായതോടെയാണ് മനസ് മാറ്റിയത്. കഴിഞ്ഞ എപ്പിസോഡിലാണ് തമ്പി സാന്ത്വനം വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും സമയം പങ്കിട്ടതുമൊക്കെ. ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ ശങ്കരനെതിരെ ജഗന്നാഥനുമായി ചേർന്ന് പുതിയ തന്ത്രങ്ങള

മെനയുന്ന തമ്പിയെയാണ് കാണിക്കുന്നത്. അപർണയെ വിളിച്ച് ഏഷണി പറയുന്ന ജയന്തിയെയും പ്രൊമോയിൽ കാണിക്കുന്നുണ്ട്. സീരിയലിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായ തമ്പിയെയും ജയന്തിയെയും തന്നെയാണ് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ എടുത്തുകാണിക്കുന്നത്. എന്തായാലും തമ്പി ശങ്കരനെതിരെ തിരിയുന്നതിലൂടെ സാന്ത്വനത്തിലെ ശിവനെ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഉറപ്പാണ്.

rge