ശത്രുവിന് നേരെ ചൂലുമായി അപർണ. അഞ്ജലിയുടെ മസ്സാജ് എങ്ങനെയെന്ന് പറഞ്ഞ് ശിവൻ.!! ഇനി എല്ലാ ദിവസവും ഞാൻ മസ്സാജ് ചെയ്യണോ എന്ന് അഞ്ജലിയും.

കുടുംബ പ്രേക്ഷകരുടെ മനംകവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയ്ക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനം ലഭിച്ചത് ശിവാജ്ഞലി ജോഡിയുടെ വേറിട്ട പ്രണയരംഗങ്ങളിലൂടെയാണ്. ആദ്യ എപ്പിസോഡുകളിൽ പരസ്പരം ബഹളം വെച്ചും കലഹിച്ചും മുന്നോട്ടുപോയ ശിവനും അഞ്ജലിയും

മൗനപ്രണയത്തിന്റെ വക്കിലായിരുന്നു. ഇപ്പോഴാകട്ടെ ഇരുവരും പരസ്പരം മനസ്സുതുറന്ന് പ്രണയത്തിൻറെ പുതുഭാഷ്യം രചിക്കുകയാണ്. കഴിഞ്ഞദിവസം അഞ്ജലിയും ശിവനും പരസ്പരം മനസ്സ് തുറന്നു സംസാരിച്ചിരുന്നു. അതേപോലെതന്നെ അഞ്ജലി ശിവന് മസാജ് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സാവിത്രിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ അഞ്ജുവിന്റെ വീട്ടിൽ എത്തിയിരിക്കുകയാണ് ശിവൻ. അവിടെവച്ചാണ്

ശിവൻ അഞ്ജലിയുടെ കഴിഞ്ഞ ദിവസത്തെ മസാജിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുന്നത്. വളരെ സുഖകരമായിരുന്നു എന്നാണ് ശിവൻ പറയുന്നത്. ഇനി എല്ലാ ദിവസവും മസ്സാജ് ചെയ്യേണ്ടി വരുമോ എന്നാണ് അഞ്ജലിയുടെ മറുചോദ്യം. ചിലപ്പോൾ വേണ്ടിവരുമെന്ന് ശിവൻറെ ഉത്തരം. ഇത് കേട്ട് പ്രേക്ഷകർ കുടുകുടാ ചിരിക്കുകയാണ്. ശിവന്റെയും അഞ്ജലിയുടെയും സ്നേഹം കണ്ട് അമ്പരന്നു നിൽക്കുകയാണ് ജയന്തി. സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ

ശിവൻ അവന്റെ ലൊട്ടുലൊടുക്ക് വണ്ടിയുമായി വരുമെന്ന് പറഞ്ഞ് ജയന്തി കളിയാക്കുന്നതും പുതിയ പ്രോമോ വീഡിയോയിൽ കാണാം അതേസമയം ശങ്കരൻ മാമനെതിരെ തമ്പി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി ശങ്കരന്റെ കടയിൽ ജഗൻ എത്തുന്നതും പ്രൊമോയിൽ കാണാം. സാന്ത്വനത്തിൽ എത്തുന്ന ശത്രു അപ്പുവിനെ കണ്ട് അമ്പരക്കുന്നതും കാണാം. അപ്പു ചൂലും പിടിച്ചാണ് ശത്രുവിന് നേരെ ചെല്ലുന്നത്. എന്തായാലും അപ്പുവും ശത്രുവും തമ്മിലുള്ള ഒരു അങ്കം കാണാനുള്ള ആഗ്രഹത്തിലാണ് സാന്ത്വനം ആരാധകർ.

Rate this post