രാജേശ്വരിയുടെ ഭരണം ആശുപത്രിയിലും. കണക്കിന് കൊടുത്ത് ഹരി.! എല്ലാവരെയും ഭരിക്കുന്ന രാജേശ്വരി ഇനി ഒന്ന് ഭയക്കും | Santhwanam latest episode.
കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നോട്ടുപോകുന്നത്. ആശുപത്രിയിലായ അപർണയെ കാണാൻ കഴിഞ്ഞ ദിവസം തമ്പി എത്തിയിരുന്നു. ബാലനോട് ഏറെ അടുത്തായിരുന്നു തമ്പിയുടെ സംസാരം. ബാലനെ എതിർത്ത ജയന്തിയെ കണക്കിന് ശകാരിക്കുകയായിരുന്നു തമ്പി. ഇപ്പോൾ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ ആശുപത്രിയിൽ എത്തുന്ന രാജേശ്വരിയെയാണ്
കാണിച്ചിരിക്കുന്നത്. അവിടെ എത്തിയ ഉടൻ തമ്പിയെ ഭരിക്കാൻ തുടങ്ങുകയാണ് രാജേശ്വരി. ‘നീ എന്തിനാണ് ഇവിടെ തങ്ങുന്നത്’ എന്ന് ചോദിച്ചായിരുന്നു തമ്പിയുടെ അടുത്ത് രാജേശ്വരിയുടെ ഭരണം. തൊട്ടുപിന്നാലെ അപർണയ്‌ക്കരികിൽ എത്തുന്നുമുണ്ട് രാജേശ്വരി. നിന്റെ അച്ഛനും അമ്മയും നിന്നോട് ക്ഷമിച്ച സ്ഥിതിക്ക് ഇനി ഞാൻ എന്തിനാണ് അകന്നുമാറി നിൽക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് രാജേശ്വരി അപർണക്ക് ഒരു ചുടുചുംബനം നൽകുന്നത്.

അതേ സമയം എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരിയായ ജയന്തിയെക്കുറിച്ച് ശങ്കരൻ മാമ പറയുന്നതും പ്രൊമോയിൽ കാണാം. എത്ര തവണ ആട്ടി ഇറക്കിവിട്ടാലും വീണ്ടും അപ്പച്ചിയെ വിളിച്ച് കയറി വരും ജയന്തി. പ്രൊമോയുടെ അവസാനം രാജേശ്വരിക്ക് കണക്കിന് കൊടുക്കുകയാണ് ഹരി. മാസ് ഡയലോഗുകളാണ് ഹരി രാജേശ്വരിയോട് പറയുന്നത്. പണ്ടത്തെ എം എൽ എ യുടെ ഭാര്യയാണെന്ന് കരുതി ഇപ്പോഴും എല്ലാവരെയും ഭരിക്കാൻ ഇറങ്ങേണ്ട എന്നാണ്
ഹരിയുടെ മുന്നറിയിപ്പ്. പൊതുവെ എല്ലാവരെയും ഭരിക്കുന്ന സ്വഭാവമാണ് രാജേശ്വരിക്ക്. ആ സ്വഭാവത്തെയാണ് ഹരി ചോദ്യം ചെയ്യുന്നത്. ഹരിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ അടി പതറുകയാണ് രാജേശ്വരിക്ക്. തമിഴിൽ പ്രക്ഷേപണം ചെയ്യുന്ന ‘പാണ്ടിയൻ സ്റ്റോർസ്’ എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ബാലനും ദേവിയും ശരിക്കും പാവങ്ങളാണെന്ന് പ്രേക്ഷകർ പറയുമ്പോൾ ഹരിയുടെ ഓരോ ഡയലോഗും മാസ്സ് ആണെന്നാണ് സാന്ത്വനം ആരാധകർ വിലയിരുത്തുന്നത്.| Santhwanam latest episode.
