തമ്പിയോടപ്പം ചേർന്ന് ജയന്തി;ശിവാജ്ഞലിമാരുടെ പിണക്കങ്ങൾക്കിടയിൽ അടുത്ത ദുരന്തം ഏറ്റുവാങ്ങി സാന്ത്വനം വീട്..പ്രേക്ഷരെ ഞെട്ടിച്ചുകൊണ്ട് സാന്ത്വനം ഈ ആഴ്ച.| Santhwanam Latest Episode Malayalam

Santhwanam Latest Episode Malayalam : സാന്ത്വനം പരമ്പരയിൽ ഇപ്പോൾ നടക്കുന്നത് സംഭവബഹുലമായ മുഹൂർത്തങ്ങളാണ്. ഓരോ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ടുപോകുന്ന ജീവിതമാണ് സാന്ത്വനത്തിലേത്. സാന്ത്വനം വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു വലിയ തിരിച്ചടിയാണ് ബാലന് സേതുവിനെ ജാമ്യത്തിൽ ഇറക്കാൻ കഴിയാതെ പോയ കാര്യം. ശിവനെ വെറുതെവിട്ട് സേതുവിനെ മാത്രം അറസ്റ്റ് ചെയ്തത് ബാലൻ കൂടി അറിഞ്ഞിട്ടാണെന്ന്

പറഞ്ഞ് ജയന്തി ഒരുപാട് ബഹളം ഉണ്ടാക്കിയിരുന്നു. ബാലൻ ഏർപ്പെടുത്തിയ വക്കീൽ വരാൻ വൈകിയത് കൊണ്ട് സേതുവിനെ തമ്പി വഴി ജയന്തി ഏർപ്പാടാക്കിയ വക്കീലാണ് കേസിൽ നിന്നും ജാമ്യത്തിൽ ഇറക്കിയത്. ജാമ്യം ലഭിച്ച സേതു ജയന്തിയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സേതുവിനെ ജാമ്യത്തിൽ ഇറക്കാൻ വേണ്ടി എത്തിയ ബാലനും ശിവനും ഹരിയും ജയന്തിയുടെ വാക്കുകൾക്ക് മുൻപിൽ ആകെ തളർന്ന് തിരികെ മടങ്ങി പോവുകയാണ് ചെയ്തത്. തിരിച്ച് വീട്ടിലെത്തിയ ഇവർ മൂന്നു പേരോടും ദേവി ചോദിക്കുന്നുണ്ട് എന്താണ് സേതുവേട്ടൻ ഇങ്ങോട്ട് വരാതിരുന്നത്, നടന്ന കാര്യങ്ങൾ എല്ലാം പറയുമ്പോൾ

Santhwanam Today Episode 5

അപ്പുവും കണ്ണനും എല്ലാവരോടും പറയുന്നുണ്ട്, സേതുവേട്ടനെ നമുക്ക് ജാമ്യത്തിലിറക്കാൻ കഴിയാതെ പോയത് വലിയ അപമാനം ആയിപ്പോയെന്ന്. ഇനി വരുന്ന പ്രശ്നങ്ങൾ എന്തെല്ലാമായിരിക്കുമെന്നും കുടുംബത്തെ ഇത് എങ്ങനെ ബാധിക്കും എന്നുമുള്ളതാണ് പ്രേക്ഷകരുടെ ആശങ്ക. സേതുവിനെ ജാമ്യത്തിൽ ഇറക്കാൻ കഴിയാതെ പോയതിന് ഇവരെ അപമാനിക്കാൻ വേണ്ടി ജയന്തി എന്തായാലും സാന്ത്വനം വീട്ടിലേക്ക് വരുമെന്ന് അപ്പു പറഞ്ഞിട്ടുണ്ട്. അപ്പു പറഞ്ഞതുപോലെ തന്നെ ജയന്തി

സാന്ത്വനം കുടുംബത്തിലെത്തി എല്ലാവരെയും അപമാനിക്കുന്നുമുണ്ട്. ജയന്തിയുടെ ഇത്തരം വാക്കുകൾ കേട്ട് ആരും പ്രതികരിക്കാതെയിരിക്കുമ്പോൾ ഇനി എന്തൊക്കെയാണ് വീട്ടിൽ നടക്കാൻ പോകുന്നത് എന്നുള്ളത് കണ്ടറിയേണ്ട കാഴ്ചയാണ്. ഈ പ്രശ്നത്തെ ചൊല്ലി പരസ്പരം പിണങ്ങിയ അഞ്ജലിയും ശിവനും ഇതുവരെ പിണക്കം മാറ്റിയിട്ടില്ല. ഇവരുടെ പിണക്കം മാറി പഴയതുപോലെ ഇവർ സ്നേഹിക്കുന്നത് കാണാൻ ഓരോ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

Santhwanam Today Episode 6
Rate this post