ഇണക്കങ്ങളും പിണക്കങ്ങളും ആയി സാന്ത്വനം കുടുംബം ;കഥ ഇപ്പോൾ മറ്റൊരു വഴിത്തിരിവുകളിലേക്ക്|Santhwanam today episode
Santhwanam today episode: പ്രേക്ഷകർ വളരെയധികം ഹൃദയത്തോട് ചേർത്ത പരമ്പരയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളെയും പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് കണക്കാക്കുന്നത്. ഓരോ ദിവസവും അടുത്ത എപ്പിസോഡ് എന്താണെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോർസ് മലയാളം സാന്ത്വനം. ചിപ്പി അവതരിപ്പിക്കുന്നത് ദേവി എന്ന കഥാപാത്രത്തെയാണ്.
ഗോപിക രക്ഷാരാജ് എന്നിവർ അഞ്ജലി അപർണ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിയുടെയും അപർണയുടെയും വിവാഹവും അഞ്ജലിയുടെ ശിവന്റെയും വിവാഹവും സാന്ത്വനം കുടുംബത്തിൽ വളരെ ആഘോഷമായിരുന്നു. തുടർന്ന് ശിവാഞ്ജലി പ്രണയത്തിലൂടെ ആയിരുന്നു കഥ സഞ്ചരിച്ചിരുന്നത്. കഥ ദിവസം തോറും മറ്റു വഴിത്തിരിവുകളിലേക്ക് സഞ്ചരിക്കുകയാണ്. വിവാഹശേഷം ചെറിയ ചില പിണക്കങ്ങളിലൂടെയാണ് ഹരിയും അപ്പുവും കടന്നുപോകുന്നത്.
അപ്പുവിന്റെ അച്ഛനായ തമ്പിക്ക് സാന്ത്വനം കുടുംബവുമായുള്ള അപർണയുടെ ബന്ധം പലപ്പോഴും ഇഷ്ടപ്പെടാറില്ല. തന്റെ മകളെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടു വരണം എന്നുള്ള ചിന്തയാണ് എല്ലായിപ്പോഴും. അതിനായി പല മാർഗങ്ങളും പയറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിൽ നിന്നും ഹരി അപ്പുവിനെ ഇറക്കി വിട്ടിരിക്കുകയാണ്. അപ്പു നേരെ അച്ഛനായ തമ്പിയുടെ അടുത്ത് എത്തുന്നതും തമ്പി ഇനി ഹരി മോളുടെ യഥാർത്ഥ വില
എന്താണെന്ന് മനസ്സിലാക്കണമെന്നും പറയുന്നു. അച്ഛന് കൊടുത്ത വാക്ക് പ്രകാരം അനിയന്മാരെ നല്ല രീതിയിൽ വളർത്തിയെന്നും ഇനി അതിന് ആവില്ല എന്നും പറഞ്ഞ് ബാലൻ ദേഷ്യം പിടിക്കുന്നത് അടുത്ത എപ്പിസോഡിന്റെ പ്രമോയിൽ കാണാം. ഹരിയെ കാണാനില്ല എന്നും ഹരി എവിടെയാണെന്നും അന്വേഷിക്കുന്നു. അടുത്ത എപ്പിസോഡ് തികച്ചും കാണികളിൽ ആകാംക്ഷ ജനിപ്പിക്കും എന്നതിൽ തർക്കമില്ല.