എന്റെ ചെക്കനെ തൊട്ടാൽ ഞാൻ വെറുതെയിരിക്കുമെന്ന് കരുതിയോ ? രാജേശ്വരിക്കെതിരെ ആഞ്ഞടിച്ച് അപർണ. കൂടുതൽ പകയുമായി രാജേശ്വരി ഇനി പുതിയ നീക്കങ്ങളിലേക്ക് | Santhwanam latest episode

ടെലിവിഷൻ പ്രേക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരെ സ്വന്തമാക്കി മുന്നേറുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ്.കളങ്കമില്ലാത്ത സ്നേഹമാണ് സാന്ത്വനം കുടുംബത്തിന്റെ കെട്ടുറപ്പ് നിലനിർത്തുന്നത്. സാന്ത്വനത്തിലേക്ക് വന്നുകയറിയ പെൺകുട്ടികൾക്ക് പോലും ആ കെട്ടുറപ്പിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താനാണ് താല്പര്യം. അത്തരമൊരു കാഴ്ച തന്നെയാണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ

കാണിച്ചിരിക്കുന്നത്. അപ്പു വീണ്ടും ഒരു വിസ്മയമാവുകയാണ്. ഹരിയുടെ ദേഹത്ത് കൈവെച്ചത്, അതാരാണെങ്കിലും ഇവൾ വെറുതെയിരിക്കില്ല- പെണ്ണാളിവൾ, സ്വന്തം പ്രണയപാതിയെ ഹൃദയത്തോട് അടക്കിപ്പിടിക്കുന്ന പെണ്ണ്. മറ്റെല്ലാ പ്രതിബന്ധങ്ങളെയും തടഞ്ഞ് അപ്പു രാജേശ്വരിയെ കാണാൻ ഇറങ്ങിത്തിരിക്കുന്ന കാഴ്ച പുതിയ പ്രൊമോയിൽ ആവേശം കൊള്ളിക്കുകയാണ്. സംഭവം അപ്പുവിന്റെ ചെവിയിലെത്തിക്കുന്നത് ജയന്തിയാണ്.

ജയന്തി വീണ്ടും തന്റെ പഴയ സ്വഭാവത്തിലേക്ക് തിരിച്ചെത്തിയോ എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ടെങ്കിലും ഇത്തവണ വിവരം അപ്പുവിനെ അറിയിച്ചത് നന്നായി എന്നാണ് പ്രേക്ഷകർ പറയുന്നത്. “മമ്മി പറഞ്ഞത് പോലെ ഈ സ്ത്രീക്ക് ഭ്രാന്താ. ഡാഡി കൊണ്ടേ ചങ്ങലക്കിട്..” മാസ്സ് ഡയലോഗുമായി പ്രൊമോയിൽ നിറഞ്ഞുനിൽക്കുകയാണ് അപ്പു. സാന്ത്വനം കുടുംബത്തിന്റെ സ്വപ്നം ഉദരത്തിൽ പേറുന്നവളാണ് അപർണ.

സാന്ത്വനം കുടുംബത്തിന് വേണ്ടി മറ്റെല്ലാം തള്ളിപ്പറഞ്ഞ അപ്പുവിന് ആരാധകരും കൂടിയിരിക്കുകയാണ് ഇപ്പോൾ. എന്താണെങ്കിലും രാജേശ്വരിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. രാജേശ്വരിക്ക് നേരെ തമ്പിയും തിരിഞ്ഞതോടെ പ്രേക്ഷകരും ആവേശത്തിലാണ്. അടുത്ത ആഴ്ച്ച എന്തൊക്കെ പുതിയ സംഭവങ്ങളാവും സാന്ത്വനം വീടുമായി ചുറ്റിപ്പറ്റി നടക്കാൻ പോവുന്നതെന്നോർത്ത് പ്രേക്ഷകരും ടെൻഷനിൽ തന്നെ. Santhwanam latest episode

Rate this post