അപ്പു സത്യങ്ങൾ തിരിച്ചറിയുന്നു.!! ലച്ചുവിന് ഹരിയേട്ടന്റെ വക കിട്ടേണ്ടത് കിട്ടി.!! അപ്പു തന്നെ ലച്ചു അപ്പച്ചിയെ പുറത്താക്കുമോ ? ഹരിയേട്ടന് കയ്യടിച്ച് ആരാധകർ.
ടെലിവിഷൻ കാഴ്ചകൾക്ക് കൂടുതൽ മിഴിവേകിയ പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അവരുടെ അനുജന്മാരും ഉൾപ്പെടുന്ന സാന്ത്വനം കുടുംബത്തിലേക്ക് വലതുകാൽ വെച്ചുകയറിയവരാണ് അപർണയും അഞ്‌ജലിയും. തുടക്കകാലം മുതൽ തന്നെ ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. ഈയിടെ ലച്ചു അപ്പച്ചി സാന്ത്വനം വീട്ടിലെത്തിയതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉരുണ്ടുകൂടിയത്. അഞ്‌ജലിയെ ശത്രുപക്ഷത്തേക്ക് പ്രതിഷ്ഠിച്ച് ലച്ചുവിനൊപ്പം
സാന്ത്വനം വിടാൻ തീരുമാനിക്കുകയായിരുന്നു അപ്പു. എന്നാൽ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ ലച്ചു അപ്പച്ചിക്ക് കണക്കിന് കൊടുക്കുന്ന ഹരിയെ കാണാം. ഹരി അപർണയെ ഉപദേശിക്കുമ്പോൾ ഇടയ്ക്കുകയറിവരുന്ന ലച്ചു ഹരിയെ ചോദ്യം ചെയ്യുകയാണ്. എന്റെ ഭാര്യയോട് എന്ത് സംസാരിക്കണമെന്നും എങ്ങനെ സംസാരിക്കണമെന്നും എനിക്ക് കൃത്യമായി അറിയാമെന്നും അതിൽ നിങ്ങൾ ഇടപെടേണ്ട എന്നുമാണ് ഹരിയുടെ വക ശാസന.

അതേ സമയം അപർണയെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ ബാലനും ദേവിയും എത്തുന്നുണ്ട്. വാഷിംഗ് മെഷീനിൽ തുണിയലക്കുമ്പോൾ കണ്ണനെ ലച്ചു അധിക്ഷേപിച്ചെന്നും കണ്ണന്റെ തുണികൾ വലിച്ചെറിഞ്ഞു കളഞ്ഞെന്നുമുള്ള സത്യം അവർ അപ്പുവിനെ അറിയിക്കുന്നുണ്ട്. യാതൊരു കാര്യവുമില്ലാതെ ഒരു വഴക്കിന് പോകുന്ന ആളാണ് അഞ്‌ജലി എന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യവും അപ്പുവിന് മുൻപിലേക്ക് അവർ ഇടുന്നുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് അപ്പുവാണെന്നും
പോകണമെങ്കിൽ അങ്ങനെയാകാം എന്നും ബാലൻ പറയുന്നിടത്താണ് പുതിയ പ്രോമോ വീഡിയോ അവസാനിക്കുന്നത്. താൻ കാരണമാണോ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത് എന്ന സങ്കടത്തിലാണ് അഞ്ജു. പ്രതികരിക്കാതിരുന്നാൽ മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു എന്ന് അഞ്‌ജലി ശിവനോടും ഹരിയോടും പറയുന്നുണ്ട്. അപ്പു അമരാവതിയിലേക്ക് പോയാലും പുറകെ തന്നെ പ്രതീക്ഷിക്കേണ്ട എന്ന് ഹരി ഉറപ്പിച്ചുപറയുന്നതോടെ പ്രേക്ഷകർ ഹരിക്ക് കയ്യടിച്ച് തുടങ്ങിയിട്ടുണ്ട്. അല്ലെങ്കിലും ഹരിയേട്ടൻ വേണ്ടത് വേണ്ടിടത്ത് പറയുന്ന കൂട്ടത്തിലാണെന്നാണ് പ്രേക്ഷകരുടെ പക്ഷം.
