അങ്ങനെ ഇന്ന് കലാശക്കൊട്ട്.!! ആരാധകർ കാത്തിരുന്ന ദിവസം.!! പെട്ടിയും കിടക്കയും എടുത്ത് ലച്ചു അപ്പച്ചി സാന്ത്വനം വീടിന് പുറത്തേക്ക്.!! അപ്പച്ചിയെ പുറത്താക്കിയ അപർണയ്ക്ക് കയ്യടിച്ച് പ്രേക്ഷകരും…

ഏറെ നാളുകൾക്ക് ശേഷം സാന്ത്വനം ആരാധകരെല്ലാം ഒത്തിരി സന്തോഷത്തോടെ കാണാൻ കാത്തിരിക്കുന്ന ഒരു എപ്പിസോഡാണ് ഇന്നത്തേത്. പുതിയ എപ്പിസോഡിന് മുന്നോടിയായുള്ള പ്രൊമോ വീഡിയോ പുറത്തു വന്നതോടെ പ്രേക്ഷകരെല്ലാം വലിയ ആവേശത്തിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സാന്ത്വനം വീട്ടിൽ വിഷവിത്ത് പാകിക്കൊണ്ടിരുന്ന ആളാണ് ലച്ചു അപ്പച്ചി. അപർണയെയും ഹരിയെയും അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള

മാസ്റ്റർ പ്ലാനുമായാണ് ലച്ചു സാന്ത്വനത്തിലെത്തിയത്. വന്ന നാൾ മുതൽ സാന്ത്വനത്തിൽ പ്രശ്നങ്ങളോട് പ്രശ്നങ്ങൾ തന്നെയായിരുന്നു. ഒടുവിൽ ലക്‌ഷ്യം പൂർത്തിയാക്കിയെന്ന മട്ടിൽ അപ്പുവിനെയും ഹരിയെയും കൊണ്ട് അമരാവതിയിലേക്ക് മടങ്ങുന്ന വിവരം സാന്ത്വനം വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. ബാലനും ദേവിയുമെല്ലാം അതിന്റെ സങ്കടത്തിലാണ്. ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോയിൽ രാജശേഖരൻ തമ്പി സാന്ത്വനത്തിൽ

santhwaam

എത്തുന്നത് കാണാം. വന്നപാടെ രാജലക്ഷ്മിയുമായി മാറി നിന്ന് സംസാരിക്കുന്നുമുണ്ട് തമ്പി. ഇത്രയും പെട്ടെന്ന് അപ്പുവിനെയും ഹരിയെയും അമരാവതിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നിനക്ക് സാധിക്കുമെന്ന് വിചാരിച്ചില്ല എന്നാണ് തമ്പി പറയുന്നത്. ഡ്രൈവർ വന്നിട്ടുണ്ടോ എന്ന് തമ്പിയോട് അപ്പു ചോദിക്കുന്നുണ്ട്. ഉണ്ട് എന്നാണ് തമ്പിയുടെ മറുപടി. ഡ്രൈവർ വന്നെടുക്കാനുള്ള അത്രയും സാധനങ്ങൾ കൊണ്ടുപോകാനുണ്ടോ എന്നാണ് ലച്ചുവിന്റെ ചോദ്യം.

എന്തായാലും ലച്ചു അപ്പച്ചിയുടെ കാര്യത്തിൽ ഇന്ന് ഒരു തീരുമാനം ആവുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇന്ന് കലാശക്കൊട്ടാണ്, അപർണ തന്നെ ലച്ചുവിന്റെ പെട്ടിയും കിടക്കയും പിന്നെ അവർ കൊണ്ടുവന്ന ഗ്യാസും വാഷിങ് മെഷീനുമെല്ലാം എടുത്ത് കൊടുത്ത് വിടുമെന്ന് പ്രേക്ഷകർ വിധിയെഴുതിക്കഴിഞ്ഞു. എന്തായാലും ഇന്നത്തെ എപ്പിസോഡിലെ താരം അപർണ തന്നെയാണ്. ലച്ചു അപ്പച്ചി എന്ന എച്ചി അപ്പച്ചിയുടെ കാര്യത്തിൽ ഇത്രയും സ്ട്രോങ്ങ് ആയ തീരുമാനം എടുത്ത അപ്പുവിനെ സാന്ത്വനം ആരാധകർ വാനോളം അഭിനന്ദിക്കുകയാണ്.

santhwanam6
Rate this post