അമ്പമ്പോ… ഒറ്റയടിക്ക് നമ്മുടെ ശിവേട്ടനെ ബി എ പൊളിറ്റിക്ക്സുകാരനാക്കി അഞ്ജു!!! ശിവേട്ടൻ എന്തിനാണ് പ്രിയ പീതാംബരനെ ഇങ്ങനെ പേടിക്കുന്നത്… രഹസ്യങ്ങളുടെ ചുരുളഴിയുന്നു… കരുക്കൾ നീക്കി രാജേശ്വരിയും…
പത്താംക്ലാസുകാരൻ ശിവൻ അങ്ങനെ ബി എ പൊളിറ്റിക്ക്സുകാരനായി. ഓരോ എപ്പിസോഡും ഏറെ കൗതുകമുണർത്തുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ശിവാഞ്ജലി പ്രണയം ആരാധകർ ഏറ്റെടുത്ത ഒന്ന് തന്നെയാണ്. ശിവനും അഞ്‌ജലിയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം മാറ്റാൻ വേണ്ടിയാണ് ബാലനും ദേവിയും കൂടി അവരെ ക്ഷേത്രദർശനത്തിന് അയക്കുന്നത്. പ്രശ്നങ്ങൾ തീർത്ത് പൂർണ്ണ ഐക്യത്തോടെ ശിവാജ്ഞലിമാർ തിരിച്ചെത്തുമെന്ന് കരുതിയ പ്രേക്ഷകർക്കും
ഇപ്പോൾ തെറ്റിയിരിക്കുകയാണ്. ക്ഷേത്രത്തിൽ വെച്ചാണ് പ്രിയ പീതാംബരന്റെ മുഖം ശിവേട്ടൻ കാണുന്നത്. ഒഴിഞ്ഞുമാറാനും ഒളിച്ചോടാനും ശിവേട്ടൻ ശ്രമിച്ചെങ്കിലും അതിന് കഴിയുന്നില്ല എന്നതാണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കാണിക്കുന്നത്. അമ്പലത്തിൽ വെച്ച് പ്രിയ അഞ്ജലിയുമായി അടുക്കുകയാണ്. അഞ്‌ജലി പ്രിയക്ക് തന്റെ ഭർത്താവിനെ പരിചയപ്പെടുത്താൻ ശ്രമിക്കുന്നതും പ്രൊമോ വീഡിയോയിൽ കാണാം. പ്രിയ തനിക്കരികിലേക്ക് വരുമ്പോൾ നടുങ്ങിപ്പോകുന്ന

ശിവേട്ടനെയാണ് പ്രൊമോയിൽ കാണിക്കുന്നത്. ‘ഇത് ശിവനല്ലേ, ശിവരാമകൃഷ്ണൻ’ എന്ന് പറഞ്ഞുകൊണ്ട് പ്രിയ പരിചയം നടിക്കുന്നതോടെ ശിവന്റെ നെഞ്ചിൽ തീ വീണുകഴിഞ്ഞു. ഡിഗ്രി ഏത് കോഴ്സാണ് പഠിച്ചതെന്ന് പ്രിയ ചോദിക്കുമ്പോൾ ഉത്തരം നൽകുന്നത് അഞ്ജുവാണ്. ബി എ പൊളിറ്റിക്സ് എന്ന അഞ്ജുവിന്റെ മറുപടി യഥാർത്ഥത്തിൽ ഞെട്ടിക്കുന്നത് ശിവനെയാണ്. എന്താണെങ്കിലും ആരാണ് ഈ പ്രിയ എന്നും എന്തിനാണ് ശിവേട്ടൻ പ്രിയയെ ഇത്രത്തോളം
പേടിക്കുന്നതെന്നും അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാന്ത്വനം ആരാധകർ. അതേ സമയം അമരാവതിയിൽ രാജേശ്വരി കരുക്കൾ നീക്കിത്തുടങ്ങി. സാന്ത്വനത്തിലേക്ക് അവർ എന്നാണ് എത്തുക എന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ഒരു വശത്ത് അംബിക തമ്പിയെ ഉപദേശിക്കുന്നുമുണ്ട്. നമുക്ക് അപ്പുവും ഹരിയും അവർക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുമാണ് വലുതെന്നും ചേച്ചി പറയുന്നത് കേട്ട് ആരുടേയും ഭാവി ഇല്ലാതാക്കരുതെന്നും അംബിക ഭർത്താവിനെ ഉപദേശിക്കുന്നുണ്ട്.
