സാന്ത്വനം പരമ്പരയിലെ തമ്പിയുടെ വീട് കണ്ട് അമ്പരന്ന് പ്രേക്ഷകർ. വീടിന്റെ വീഡിയോ വൈറൽ | Santhwanam serial location

സാന്ത്വനം പരമ്പരയിൽ ധനികർ വളരെ കുറവാണ്. കാരണം അത്തരത്തിലുള്ള ഒരു കഥയല്ല സാന്ത്വനം. ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. എന്നാൽ സാന്ത്വനത്തിലേക്ക് മരുമകളായി കടന്നുവരുന്ന അപർണ ഒരു സമ്പന്നകുടുംബത്തിലെ അംഗമാണ്. അമരാവതിയിലെ തമ്പിയുടെ മകളാണ് അപർണ എന്ന അപ്പു. ധനികനും പ്രതാപിയുമായ തമ്പിക്ക് ഒരു നെഗറ്റീവ് ഇമേജ് തന്നെയാണ് സീരിയലിൽ ഉള്ളത്. ഇപ്പോഴിതാ സാന്ത്വനത്തിലെ തമ്പിയുടെ

വീടാണ് സോഷ്യൽ മീഡിയയിലെ താരം. ലൊക്കേഷനിൽ യാത്രപോയ ഒരു സ്വകാര്യ യൂടൂബ് ചാനലാണ് അമരാവതി വീടിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. തിരുവനന്തപുരത്ത് അരുവിക്കര ഡാമിനടുത്താണ് ഈ വീട്. അരോമ ഹൗസ് എന്നാണ് ഈ വീട് അറിയപ്പെടുന്നത്. വളരെ വലിയ വീടാണിത്. കഴിഞ്ഞ എപ്പിസോഡിൽ അപ്പു തലകറങ്ങി വീണതെല്ലാം അരോമ ഹൗസിന്റെ മുൻപിൽ വെച്ചാണ്. ദയ, അമ്മയറിയാതെ തുടങ്ങിയ സീരിയലുകളിലും

അരോമ ഹൗസ് നമുക്ക് കാണാൻ കഴിയും. എന്തായാലും തമ്പിയുടെ വീട് കണ്ട് കണ്ണുതള്ളി പോകുകയാണ് പ്രേക്ഷകർക്ക്. വീടിന് മുന്നിൽ വലിയൊരു സ്വിമ്മിങ് പൂളും കാണാം. എന്തായാലും ഒട്ടേറെ സൗകര്യങ്ങളുള്ള വീട്ടിലേക്ക് കയറിയെത്താൻ തന്നെ കുറച്ച് സമയമെടുത്തേക്കും. ഇത്രയേറെ മനോഹാരിതയിൽ ഒരു വീടും സീരിയൽ കാഴ്ചകളിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. അത്രയും വലിയ വീട്ടിൽ കഥയിൽ പറയുന്നതനുസരിച്ച് താമസിക്കുന്നത്

തമ്പിയും ഭാര്യയും മാത്രമാണ്. ഏറെ വെറുപ്പ് നേടിയ ഒരു കഥാപാത്രമാണ് സാന്ത്വനത്തിലെ തമ്പി. സാന്ത്വനം വീട്ടുകാരോടുള്ള അദ്ദേഹത്തിന്റെ വെറുപ്പും നീരസവുമാണ് പ്രേക്ഷകരെ ഭ്രാന്ത് പിടിപ്പിക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. നടൻ രോഹിത്താണ് തമ്പി എന്ന നെഗറ്റീവ് റോളിൽ എത്തുന്നത്. സീരിയലിന് പുറമേ സിനിമയിലും കൈവെച്ച താരം പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

Rate this post