എന്നാൽ പിന്നെ ശരിക്ക് പ്രാർത്ഥിച്ചിട്ട് കിടന്നോ.! ശിവനെ നൈസായി ട്രോളി അഞ്ജലി.! ശിവേട്ടൻ ബ്രഹ്മചര്യം ഉപേക്ഷിക്കുന്നോ ? ഇരട്ടിമധുരം തുളുമ്പുന്ന പ്രണയവുമായി ശിവാജ്ഞലിമാർ.| Santhwanam today episode 16.

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിങ് ചാർട്ടുകളിൽ ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളെയും പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. ശിവനും അഞ്ജലിയും പ്രേക്ഷകരുടെ കണ്ണിലുണ്ണികളാണ്. തുടക്കത്തിൽ നേരിൽ കാണുമ്പോഴെല്ലാം അങ്കം കുറിക്കുന്നവരായിരുന്നു ശിവനും അഞ്ജുവും. കലഹത്തിൽ നിന്നും പ്രണയത്തിലേക്കുള്ള അവരുടെ യാത്ര

ഏറെ ആസ്വദിക്കുകയായിരുന്നു സാന്ത്വനം ആരാധകർ. സാന്ത്വനം വീട്ടിൽ കുഞ്ഞുങ്ങൾ ഓടിക്കളിക്കണമെന്ന ആഗ്രഹത്തിലാണ് ഇപ്പോൾ ബാലനും ദേവിയും. ഇരുവരും ഇതേക്കുറിച്ച് സംസാരിക്കുന്നത് പ്രോമോ വീഡിയോയിൽ കാണിക്കുന്നുമുണ്ട്. അതിനെത്തുടർന്നാണ് ശിവൻ ഇതിനെക്കുറിച്ച് അഞ്ജലിയുമായി സംസാരിക്കുന്നത്. “ഈ മുറ്റം നിറയെ കുട്ടികൾ ഓടിക്കളിക്കണമെന്ന് വല്യേട്ടൻ പറഞ്ഞു…അത് നേരിൽ കാണുന്ന പോലെ

ഏട്ടൻ ചിരിച്ചു. ആ ആഗ്രഹം നടക്കണം.” ശിവൻ പറഞ്ഞുതീർന്നതും അഞ്ജലി മറുപടി നൽകി. ” എന്നാൽ പിന്നെ ശരിക്കും പ്രാർത്ഥിച്ചിട്ട് കിടന്നുറങ്ങിക്കോ”. ശിവനെ നൈസായി ട്രോളുകയായിരുന്നു അഞ്ജു. ” നിങ്ങൾ താഴെയും ഞാൻ കട്ടിലിലും ആണല്ലോ കിടപ്പ്. അപ്പോൾ പിന്നെ പ്രാർത്ഥിക്കാനല്ലേ പറ്റൂ ” അഞ്ജുവിന്റെ ഓരോ ഡയലോഗും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയായിരുന്നു. പ്രോമോയുടെ അവസാനം ശിവൻ കട്ടിലിലേക്ക് കയറിയിരിക്കുന്നതും

അഞ്ജുവിന്റെ കൈത്തണ്ടയിലേക്ക് തന്റെ കൈകൾ ചേർത്തുപിടിക്കുന്നതും കാണാം. തറയിലെ കിടപ്പ് മതിയാക്കി ശിവേട്ടൻ അഞ്ജുവിനൊപ്പം കട്ടിലിൽ എത്തുന്നതോടെ പ്രേക്ഷകരും ആവേശത്തിലാണ്. അഞ്ജുവിന്റെ കട്ടിലിൽ രണ്ടുപേർക്ക് കിടക്കാനുള്ള സ്ഥലമുണ്ടോ എന്നത് ശിവാജ്ഞലി പ്രേക്ഷകർ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്തായാലും കൂടുതൽ ഹൃദ്യമായ ശിവാജ്ഞലി സീനുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. Santhwanam today episode 16.

Rate this post