ദേവിയെ അപമാനിച്ച് രാജേശ്വരിച്ച്.! തിരിച്ചടിച്ച് ബാലേട്ടൻ. ദേവേടത്തിക്കായി രാജേശ്വരിക്ക് കണക്കിന് കൊടുത്ത് അപർണ.! സാന്ത്വനത്തിൽ ഞെട്ടിക്കുന്ന ആ രംഗങ്ങൾ.|Santhwanam today episode april 12

കുടുംബപ്രേക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരക്ക് ഏറെ ആരാധകരുമുണ്ട്. ആരാധകരെ ഏറെ സന്തോഷത്തിലാഴ്ത്തുന്ന ഒരു പ്രോമോ വീഡിയോയാണ് ഇന്ന് സാന്ത്വനം ടീം പുറത്തുവിട്ടിരിക്കുന്നത്. ബാലനും ദേവിയും ഹരിയും അമരാവതിയിൽ വന്നിരിക്കുകയാണ്. അമരാവതിയിൽ ആ സമയം ജയന്തിയുമുണ്ട്. ‘നിനക്ക് വേണമെങ്കിൽ കുറച്ച് ദിവസം കൂടി ഇവിടെ നിൽക്കാം’ എന്ന്

അപർണ്ണയോട് ഹരി പറയുമ്പോൾ അത് വേണ്ട, ഞാൻ ഇന്ന് തന്നെ സാന്ത്വനത്തിലേക്ക് വരികയാണെന്നാണ് അപ്പുവിന്റെ മറുപടി. അതേ സമയം നിന്നെ നോക്കേണ്ടയാൾ വീൽ ചെയറിൽ അല്ലേ എന്നും സാന്ത്വനത്തിൽ നിന്റെ കാര്യങ്ങൾ കൃത്യമായി ആരുനോക്കും എന്നും അപ്പുവിനോട് രാജേശ്വരി ചോദിക്കുന്നുണ്ട്. മാത്രമല്ല ‘മച്ചിപ്പശു’ എന്നൊക്കെ വിളിച്ച് രാജേശ്വരി ദേവിയെ അപമാനിക്കുകയാണ്. ഈ രംഗങ്ങൾ കണ്ട് സാന്ത്വനം ആരാധകർ ആകെ

santhwanam23 11zon

ക്ഷുഭിതരായിരിക്കുമ്പോഴാണ് അടുത്ത നിമിഷം തന്നെ രാജേശ്വരിയോട് ബാലേട്ടൻ കയർക്കുന്നത് കാണുന്നത്. ‘നിർത്ത്’ എന്നുപറഞ്ഞുകൊണ്ട് ബാലേട്ടൻ രാജേശ്വരിക്ക് നേരെ ആക്രോശിക്കുകയാണ്. അതിനെത്തുടർന്നാണ് ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് അപർണയുടെ ആ പ്രഖ്യാപനം. “ഞങ്ങളുടെ ദേവിയേടത്തിയെ ഒരു കുഞ്ഞ് അമ്മ എന്ന് വിളിച്ചിരിക്കും….എന്റെ കുഞ്ഞ് ദേവിയേടത്തിയെ അമ്മ എന്ന് വിളിക്കും” അപർണയുടെ വാക്കുകളിൽ അഗ്നി പടരുകയായിരുന്നു.

ആ സമയം ദേവിയുടെ മുഖത്തെ ഭാവഭേദങ്ങളാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ബാലേട്ടന്റെ സന്തോഷവും എടുത്തുപറയേണ്ടത് തന്നെ. ഞെട്ടിത്തരിച്ച് നിൽക്കുന്ന രാജേശ്വരിയെയും കാണാം. ആ ഒരു സീനിൽ തകർത്തഭിനയിച്ച നടി ചിപ്പിയുടെ അഭിനയമികവും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. അല്ലെങ്കിലും ചിപ്പിയുടെ നടനമികവ് ഇതിനുമുന്നെയും പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. ഏതു രംഗവും അനായാസമായി അഭിനയിച്ചുപ്രതിഫലിപ്പിക്കുന്ന അസാധാരണപ്രതിഭയാണ് താരം. |Santhwanam today episode.

santhwanam today 11zon
Rate this post