അപ്പുവിന്റെ കുഞ്ഞിനെ രാജേശ്വരി നശിപ്പിക്കുമോ ? ഹരിയെ വെറുതെ വിടണമെന്ന് പറഞ്ഞ് സഹോദരിയുടെ കാലുപിടിക്കുന്ന തമ്പി.| Santhwanam today episode april 7

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ബാലനും അനിയന്മാരും അവരുടെ ഭാര്യമാരും ചേർന്നതാണ് സാന്ത്വനം കുടുംബം. സ്നേഹത്തിൽ ചാലിച്ച ബന്ധങ്ങളാണ് സാന്ത്വനത്തിലുള്ളത്. സാന്ത്വനത്തിന്റെ കെട്ടുറപ്പ് തകർക്കാൻ രാജേശ്വരി എത്തിയിരിക്കുകയാണ്. അമരാവതിയിലെ തമ്പിയുടെ സഹോദരിയായ രാജേശ്വരിക്ക് അപ്പുവിനെ തിരികെ വീട്ടിലെത്തിക്കണമെന്നത് മാത്രമാണ് ചിന്ത. അപ്പുവിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ

നശിപ്പിക്കാൻ വരെ രാജേശ്വരി ഉപദേശിച്ചിരുന്നു. ആശുപത്രിയിലും മറ്റുള്ളവരെ ഭരിക്കാൻ ഒരുങ്ങിയ രാജേശ്വരിയെ ബാലനും ഹരിയും എതിർത്തിരുന്നു. ഇപ്പോഴിതാ ബാലന് നേരെ തിരിഞ്ഞാലും ഹരിക്കെതിരെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് സഹോദരിയുടെ കാലുപിടിക്കുകയാണ് തമ്പി. അപ്പുവിനെയും ഹരിയെയും ആശുപത്രി വിടുന്ന സമയം സാന്ത്വനത്തിലേക്ക് പോകാൻ അനുവദിക്കരുതെന്നും അവർ എത്തേണ്ടത് അമരാവതിയിൽ ആണെന്നും പറഞ്ഞ്

santhwanam april7 11zon

തമ്പിയുടെ അടുത്ത് വാശി പിടിക്കുകയാണ് രാജേശ്വരി. അപർണ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുമ്പോൾ സാന്ത്വനത്തിലേക്ക് പോകാതെ താൻ നോക്കിക്കോളാം എന്നും അവരെ അമരാവതിയിൽ എത്തിക്കുന്ന കാര്യത്തിൽ തന്റെ വക ഉറപ്പെന്നുമാണ് തമ്പി രാജേശ്വരിയോട് പറയുന്നത്. അതേ സമയം ഏഷണിപ്പിശാച് എന്ന് മുദ്ര കുത്തപ്പെട്ട ജയന്തിയെ സാവിത്രി കണക്കിന് ശാസിക്കുന്നതും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം.

നീ ഓരോന്ന് കാണിച്ചുവെക്കുന്നത് കൊണ്ട് അതിന്റെയൊക്കെ ചീത്തപ്പേര് അവസാനം വന്നുചേരുന്നത് എനിക്കാണെന്നാണ് സാവിത്രി പറയുന്നത്. എല്ലാവരും തനിക്കെതിരെ തിരിയുന്നതിന്റെ വിഷമം ജയന്തിയുടെ മുഖത്ത് കാണാമെങ്കിലും അടുത്ത എപ്പിസോഡിൽ പുതിയ ഏഷണികളുമായി ജയന്തി വീണ്ടും കളത്തിലിറങ്ങും എന്നാണ് പ്രേക്ഷകർ പറയുന്നത്. രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ് നമ്പിയാർ, രക്ഷാ രാജ് തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു. | Santhwanam today episode april 7.

santhwanam 11zon
Rate this post