ശിവാഞ്ജലി പ്രണയം തീവ്രമാക്കിയതിന്റെ കാരണം ഇതായിരുന്നോ ? ഞെട്ടിത്തരിച്ച് സാന്ത്വനം പ്രേക്ഷകർ.! രാജേശ്വരിയുടെ പകയിൽ ശിവേട്ടന് അപകടം സംഭവിക്കുമോ ? Santhwanam today episode

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയുടെ ഓരോ എപ്പിസോഡും ഇപ്പോൾ ആവേശത്തോടെയാണ് പ്രേക്ഷകർ കണ്ടിരിക്കാറുള്ളത്. ഹരിയുടെ ദേഹത്ത് കൈവെച്ച രാജേശ്വരിയുടെ ഗുണ്ടയെ ശിവൻ നേരിട്ടത് ഇന്നലത്തെ എപ്പിസോഡിൽ കാണിച്ചിരുന്നു. ശിവന്റെ മാസ് പെർഫോമൻസായിരുന്നു ആരാധകരിലേക്കെത്തിയത്. രാജേശ്വരിയെയും നേരിൽ കണ്ട് ഭീഷണി മുഴക്കിയ

ശേഷമാണ് ശിവൻ മടങ്ങിയത്. ഇപ്പോഴിതാ സാന്ത്വനം പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. അങ്ങനെ ഒടുവിൽ തമ്പിയും രാജേശ്വരിയുമായി എതിർക്കുകയാണ്. അപ്പുവും ഹരിയും അവർക്ക് ജനിക്കുന്ന കുഞ്ഞും ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടത് തന്നെയാണെന്നും എല്ലാം ഇവിടെ കൊണ്ട് നിർത്തിക്കൊള്ളണമെന്നുമാണ് രാജേശ്വരിക്ക് തമ്പി നൽകുന്ന മുന്നറിയിപ്പ്. ‘നിർത്തിയില്ലെങ്കിൽ നീ എന്ത് ചെയ്യും?’

എന്ന മറുചോദ്യം ഉടനടി രാജേശ്വരി ചോദിക്കുന്നതും പ്രൊമോയിൽ കാണാം. തമ്പിയും രാജേശ്വരിയും തമ്മിൽ ഇടഞ്ഞാൽ, ഇരുവരും എതിർധ്രുവങ്ങളിലായാൽ അത് കാണാൻ നല്ല രസമായിരിക്കും എന്നാണ് പ്രേക്ഷകർ കമ്മന്റ് ചെയ്തിരിക്കുന്നത്. അതേ സമയം അങ്ങനെ ഒന്ന് സംഭവിച്ചാൽ ഇനി രാജേശ്വരി കൂട്ടുപിടിക്കുക ജയന്തിയെ തന്നെയാകും എന്നതും പ്രേക്ഷകർക്ക് ഉറപ്പുണ്ട്. ജയന്തിയെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അപർണ സേതുവിനോട് സംസാരിക്കുന്നതും

പ്രോമോ വിഡിയോയിൽ കാണിച്ചിട്ടുണ്ട്. രാജേശ്വരിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ബാലൻ ശിവന് നൽകുന്നുവെങ്കിലും ശിവൻ അത് വകവെക്കുന്നില്ല. രാജേശ്വരിയിൽ ശത്രുത കടുക്കുന്നതായായി വേണം കരുതാൻ. ശിവനെയാണ് ഇപ്പോൾ അവർ ലക്ഷ്യമിട്ടിരിക്കുന്നത്. ശിവാഞ്ജലി പ്രണയം കൂടുതൽ തീവ്രമാക്കിയത് വലിയൊരു ദുരന്തത്തിന്റെ സൂചനയായിരുന്നോ എന്നും ഒരുകൂട്ടം പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എന്തായാലും സാന്ത്വനം കുടുംബത്തിനെതിരെയുള്ള രാജേശ്വരിയുടെ പുതിയ അങ്കമാകും വരും വാരം പരമ്പര കാണിക്കുക. Santhwanam today episode

Rate this post