ശിവേട്ടന്റെ മൂക്ക് അഞ്ജുച്ചേച്ചി ഇന്ന് പറിച്ചെടുക്കുമല്ലോ. കൂടുതൽ പ്രണയാർദ്രമായി ശിവാഞ്ജലി രംഗങ്ങൾ. ഹരിയെ രാജേശ്വരിയുടെ ആൾക്കാർ ഉപദ്രവിച്ച വിഷയം സാന്ത്വനത്തിലെ സ്ത്രീജനങ്ങൾ അറിയുമോ ? |Santhwanam today episode
കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. കുടുംബബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന പരമ്പര സഹോദരബന്ധത്തിന്റെ ദൃഢത കൂടിയാണ് പ്രമേയമാക്കിയിരിക്കുന്നത്. ബാലനും ഹരിയും ശിവനും പിന്നെ കണ്ണനും. കൂട്ടത്തിൽ ഒരാളുടെ മനം നൊന്താൽ മറ്റ് മൂന്നുപേർക്കും കണ്ടുനിൽക്കാനാവില്ല. സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നതും അത്തരം
രംഗങ്ങൾ തന്നെയാണ്. ഹരിയുടെ ദേഹത്ത് കൈവെച്ച രാജേശ്വരിയുടെ ഗുണ്ടയെ അടിച്ചൊതുക്കാൻ ശിവന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്താണ് സംഭവിച്ചത് എന്നറിയാതെ സംശയം ഉരുണ്ടുകൂടിയിരിക്കുകയാണ് സാന്ത്വനത്തിലെ സ്ത്രീജനങ്ങൾക്ക്. തീന്മേശയിൽ ദേവി ആ സംശയം ചോദിച്ചുതുടങ്ങുന്നത് പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ കാണാം. എന്നാൽ അതിനൊന്നും വ്യക്തമായ ഒരുത്തരം ദേവിക്കോ അപ്പുവിനോ കിട്ടുന്നില്ല.

പിന്നീട് മുറിയിൽ അഞ്ജുവും ശിവനും തമ്മിലുള്ള സംഭാഷണത്തിനിടയിലും ഈ വിഷയം കടന്നുവരുന്നുണ്ട്. അവിടെയും അഞ്ജലിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടികൊടുക്കാതെ തെന്നിമാറാൻ ശ്രമിക്കുകയാണ് ശിവൻ. ‘കൂടപ്പിറപ്പിന്റെ ദേഹത്ത് ഒരാൾ കൈവെച്ചാൽ ഞാൻ വെറുതെ ഇരിക്കില്ല’ എന്നൊരു വാചകം ശിവൻ അഞ്ജുവിനോട് പറഞ്ഞുപോകുന്നുവെങ്കിലും പിന്നീട് ആ വിഷയത്തിലുള്ള സംസാരം അവസാനിപ്പിക്കുകയായിരുന്നു ശിവൻ.
അഞ്ജു ശിവനൊപ്പം തറയിലേക്കിറങ്ങി പായിൽ കിടക്കുന്നതും കൈകൾ ചേർത്തുപിടിച്ച് കൊഞ്ചിക്കുന്നതുമെല്ലാം പ്രോമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ബാലേട്ടനും ഹരിയേട്ടനുമൊന്നും ഇങ്ങനെ ആരുമായിട്ടും ഇടിപിടിക്കാൻ പോകാറില്ലല്ലോ എന്നും അഞ്ജു പറയുന്നുണ്ട്. എല്ലാം ഒപ്പിച്ച് വെച്ചിട്ട് കിടന്ന് ചിരിക്കുന്നത് കണ്ടില്ലേ എന്നുപറഞ്ഞുകൊണ്ട് അഞ്ജു ശിവന്റെ മൂക്ക് പിടിച്ച് കറക്കുകയാണ്. അഞ്ജു ശിവന്റെ മൂക്ക് പിടിച്ചുതിരിക്കുമ്പോൾ ശിവേട്ടന്റെ മുഖത്ത് വിരിയുന്ന ആ ചിരി കാണാൻ നല്ല രസമുണ്ടെന്നാണ് ആരാധകരുടെ കമ്മന്റ്.
