രാജേശ്വരിയുമായി യുദ്ധം പ്രഖ്യാപിച്ച് മടങ്ങിയ അപ്പു ബോധം കെട്ട് വീഴുന്നു.! രാജേശ്വരിക്ക് ഇനി അപ്പുവും ശത്രു. മകളുടെ രക്ഷകനായി ഇനി തമ്പി. സാന്ത്വനത്തിൽ മാസ് സീനുകൾ|Santhwanam today episode

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സാന്ത്വനം കുടുംബത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കാൻ ശ്രമിക്കുന്നവരെല്ലാം പിന്നീട് തോറ്റുപിന്മാറേണ്ടി വരുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നത്. ഇപ്പോഴിതാ അമരാവതിയിലെ തമ്പിയുടെ സഹോദരി രാജേശ്വരിയും സാന്ത്വനത്തിനെതിരെ പോരാടാൻ ഒരുങ്ങി ഒടുവിൽ പകയും പ്രതികാരവും മനസ്സിൽ സൂക്ഷിച്ച്

പിന്നോക്കം പോവേണ്ട അവസ്ഥയാണ്. ഹരിയെ ഉപദ്രവിക്കാൻ ആളെ വിട്ട രാജേശ്വരിയെ തേടി അപർണ എത്തിയിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അപർണയെ തല്ലാൻ രാജേശ്വരി കയ്യോങ്ങി. എന്നാൽ അത്‌ തമ്പി തടുത്തു. ആ രംഗങ്ങൾക്ക് പ്രേക്ഷകർ കയ്യടിച്ചു. പിന്നാലെ വീണ്ടും അപർണയുടെ മാസ് ഡയലോഗുകൾ. ഈ സ്ത്രീ ഇവിടെയുണ്ടെങ്കിൽ താൻ ഇനി ഇങ്ങോട് വരില്ലെന്ന് അപർണ. ജനിക്കാൻ പോകുന്ന കുഞ്ഞിനെപ്പോലും കാണിക്കില്ലെന്ന്

കടുത്ത പ്രഖ്യാപനം നൽകി അപ്പു മാസ് ഹീറോയിൻ വേഷമെടുത്തണിഞ്ഞു. പുറത്തേക്കിറങ്ങവെ ബൈക്കിൽ ചീറിപ്പാഞ്ഞെത്തുന്ന ബാലേട്ടനെയും ഹരിയെയും കണ്ടു. അവരുടെ അടുത്തേക്ക് അപ്പു ഓടി. എന്നാൽ പെട്ടെന്ന് ബോധം കെട്ട് വീഴുന്ന അപർണയെ കാണിച്ചുകൊണ്ടാണ് സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ അവസാനിക്കുന്നത്. എന്താണെങ്കിലും രാജേശ്വരിയുമായി യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് അപ്പുവും ഇനി പേടിക്കണമെന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്.

എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് രാജേശ്വരി. മനസ്സിൽ പക സൂക്ഷിച്ച് എന്തും ഇല്ലായ്മ ചെയ്യാൻ മനക്കട്ടി ഉള്ള സ്ത്രീ. ഇതുവരെയും ഹരിയും ശിവനും ബാലനുമൊക്കെയായിരുന്നു ശത്രുപക്ഷത്ത്. ഇനി ആക്കൂട്ടത്തിൽ അപ്പുവും ഉണ്ടാകും. എന്നാൽ സ്വന്തം മകളുടെ രക്ഷകനായും സഹോദരിക്ക് ശത്രുവായും നിൽക്കുമ്പോൾ തമ്പിക്ക് പ്രേക്ഷകർ നൽകുന്നത് വില്ലന്റെയോ നായകന്റെയോ പരിവേഷം എന്നും ആരാധകർ ചോദിച്ചുപോകുന്നുണ്ട്. പരമ്പരയുടെ വരും എപ്പിസോഡുകൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. Santhwanam today episode