ശിവനും അഞ്ജുവും ഇണങ്ങുമ്പോൾ ഹരിയും അപ്പുവും പിണങ്ങുന്നു.!! സാന്ത്വനം അപ്രതീക്ഷിത രംഗങ്ങളിലേക്ക് | Santhwanam today episode

Santhwanam today episode: കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പരമ്പരയിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ശിവാഞ്‌ജലി പ്രണയം. ശിവന്റെയും അഞ്ജലിയുടെയും വിവാഹത്തിന് ശേഷമുള്ള പ്രണയം പ്രേക്ഷകരെ ഏറെ ആകർഷിക്കുകയായിരുന്നു. ഇപ്പോഴിതാ ശിവാഞ്‌ജലി പ്രണയം കൂടുതൽ ശക്തമാവുകയാണ്. വേറിട്ട ഭാവങ്ങളിലൂടെ, വ്യത്യസ്തമായ വികാരങ്ങളിലൂടെ, വികാരസാന്ദ്രമായ രംഗങ്ങളിലൂടെ

ശിവാഞ്ജലിമാർ കൂടുതൽ അടുക്കുന്നു. ഒരു നവ്യാനുഭൂതി തന്നെയാണ് ഇത് പ്രേക്ഷകർക്ക് നൽകുന്നത്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കണ്ണനെ തേടിയെത്തുന്ന ഫോൺ കോൾ അല്പം ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ശിവാഞ്ജലിമാർ കൂടുതൽ അടുക്കുമ്പോൾ തന്നെ ഹരിയും അപർണയും തമ്മിലുള്ള പിണക്കങ്ങളും കൂടി വരികയാണ്. ഇത് തന്നെയാണ് ഇപ്പോൾ സാന്ത്വനം പരമ്പരയുടെ മെയിൻ ഹൈലൈറ്റ്. ഒരുവശത്ത് പിണക്കം, മറ്റൊരുവശത്ത് ഇണക്കം…എന്താണെങ്കിലും ഏറെ

santhwanam 1

ആനന്ദകരമായ നിമിഷങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന രീതിയിലാണ് ഇപ്പോൾ സാന്ത്വനത്തിന്റെ ട്രാക്ക്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. പാണ്ടിയൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. തുടക്കത്തിൽ കലഹത്തോടെയാണ് ശിവന്റെയും അഞ്ജലിയുടെയും യാത്ര തുടങ്ങിയത്. പിന്നീട് ഇരുവരും അടുത്തു. കലിപ്പന്റെ കാന്താരി എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. പിന്നീട് ശിവാഞ്‌ജലിമാരായി ഇവർ സോഷ്യൽ മീഡിയയിൽ

ഉൾപ്പെടെ താരങ്ങളായി. സജിനും ഗോപിക അനിലുമാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവാഞ്‌ജലിമാരായി സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. ഒട്ടേറെ ആരാധകരാണ് ഇവർക്കുള്ളത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനം പരമ്പരക്ക് ഇന്നുള്ളത്. രാജീവ് പരമേശ്വരൻ ബാലേട്ടൻ എന്ന കേന്ദ്രകഥാപാത്രമായി എത്തുമ്പോൾ ഹരിയായി ഗിരീഷ് നമ്പ്യാർ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. അപ്സര, രോഹിത്, രക്ഷാ രാജ്‌, അച്ചു, മഞ്ജുഷ, ഗിരിജ, സിന്ധു വർമ, പ്രമോദ് മണി, ബിജേഷ് അവനൂർ തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ. അവതരിപ്പിക്കുന്നു.

santhwanam promo 1