അഞ്ജുവിനെ ട്രോളി കണ്ണൻ.!! കണ്ണനെ കൊണ്ട് ചെയ്യിക്കുന്നത് മൊത്തം കോപ്രായങ്ങൾ.!! ക്ഷുഭിതരായി പ്രേക്ഷകർ |Santhwanam today episode

Santhwanam today episode: കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. അത്യന്തം രസകരമായ സംഭവങ്ങളിലൂടെയാണ് പരമ്പര മുന്നോട്ടുപോകുന്നത്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ ശിവാഞ്ജലിമാരുടെ പ്രണയത്തെ, ഒപ്പം അവരുടെ വിവാഹജീവിതത്തെ അനുകരിക്കുകയാണ് കണ്ണൻ. ഇത് വമ്പൻ ട്രോളുകൾക്കാണ് വഴിയൊരുക്കുന്നത്. കണ്ണൻ എന്ന കഥാപാത്രത്തെ ഇത്തരത്തിൽ ഒരു കോമാളി

ആക്കുന്നത് എന്തിനാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്ന ചോദ്യം. മുമ്പും കണ്ണൻ എന്ന കഥാപാത്രത്തെ കൊണ്ട് പലവിധത്തിലുള്ള കോപ്രായങ്ങൾ ആണ് ചെയ്യിപ്പിച്ചിട്ടുള്ളത്. ഇപ്പോഴും അത് ആവർത്തിക്കുകയാണ്. ശിവാഞ്‌ജലി പ്രണയജോഡിക്ക് ഹൈപ്പ് കൊടുക്കാൻ വേണ്ടി കണ്ണനെ മോശമായി ഉപയോഗിക്കുന്നു എന്നാണ് ആരാധകരുടെ പരാതി. ശിവന്റെയും അഞ്ജുവിന്റെയും പ്രണയം അവരുടേതായ രീതിയിൽ പറഞ്ഞു പൊയ്ക്കോട്ടെ…

santhwanam 2 2

അതാണ് ഞങ്ങൾക്കിഷ്ടം… അല്ലാതെ കണ്ണൻ എന്ന ഒരു കഥാപാത്രത്തെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കേണ്ട ആവശ്യമുണ്ടോ? ചിത്രീകരണത്തിലെ പ്രശ്നമല്ല ആ കഥാപാത്രത്തിൻറെ ചേഷ്ടകളും ആശയ ആവിഷ്കരണ രീതിയും ഒന്നും തന്നെ ചേരുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. പുതിയ പ്രൊമോ വീഡിയോക്ക് താഴെ ഒട്ടനവധി കമ്മന്റുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. മാത്രമല്ല സാന്ത്വനം വീട്ടിലെ പല രീതികളും പ്രേക്ഷകർക്ക്

ഇഷ്ടപ്പെടുന്നില്ല. എന്തിനും ഏതിനും അനുവാദം ചോദിക്കണം. ഇങ്ങനെ ഒരു കുടുംബം എവിടെയാണ് ഉണ്ടാവുക…എത്ര ചെറിയ കാര്യം ആണെങ്കിൽ പോലും അത് ഏട്ടനോടും ഏട്ടത്തിയമ്മയോടും ചോദിക്കാതെ ആർക്കും ചെയ്യാൻ പറ്റാത്ത അവസ്ഥ…ഇത് ജയിലാണോ എന്നാണ് സോഷ്യൽ മീഡിയയിൽ നിരന്നുവരുന്ന കമൻറുകൾ…നടി ചിപ്പി രഞ്ജിത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് ഈ പരമ്പരക്കുള്ളത്. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.

santhwanam promo 7