രണ്ടും കൽപ്പിച്ച് ജയന്തി.!! പ്രതിസന്ധികൾ ഒഴിയാതെ സാന്ത്വനം കുടുംബം.!! സാന്ത്വനത്തിൽ ഇന്ന് കണ്ണൻ കള്ളനാകുന്ന ദിനം| Santhwanam today episode
Santhwanam today episode: ഇത്തവണ ജയന്തിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല. ന്യായം ജയന്തി പറയുന്നത് തന്നെ. ജയന്തിയുടെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഇങ്ങനെ തന്നെയേ പ്രതികരിക്കൂ… ഈ ഒരു വിഷയത്തിൽ പ്രേക്ഷകർ ജയന്തിയുടെ പക്ഷത്താണ്. മുറിയിൽ നിന്നും പണം നഷ്ടപ്പെട്ടപ്പോൾ അഞ്ജുവും അപ്പുവും ആദ്യം സംശയിച്ചത് ജയന്തിയെ ആണ്. തന്നിലേക്ക് സംശയം വന്നപ്പോൾ തന്നെ ജയന്തി തിരികെ സാന്ത്വനം വീട്ടിലെത്തി. ഇനി എന്തായാലും പണം മോഷ്ടിച്ചത്
ആരെന്ന് കണ്ടുപിടിച്ചിട്ടേ താൻ തിരികെ പോകുന്നുള്ളൂ എന്നാണ് ജയന്തി ഉറപ്പിച്ച് പറയുന്നത്. ഈ വീട്ടിലെ മുറിയിൽ നിന്നും പണം നഷ്ടമായി എങ്കിൽ അതെടുത്തത് ഇവിടെയുള്ള ഒരാൾ തന്നെ ആയിരിക്കും എന്നാണ് ജയന്തി പലരെയും ഉന്നമിട്ട് പറയുന്നത്. കണ്ണനാണ് ഈ അതിസാഹസം കാണിച്ചതെന്ന് സാന്ത്വനം വീട്ടുകാർ അറിഞ്ഞാൽ പിന്നെ സംഭവിക്കുന്നത് പറഞ്ഞിട്ട് കാര്യമില്ല. പിന്നീടങ്ങോട് ഒരു മോഷ്ടാവിന്റെ മുഖമായിരിക്കും കണ്ണന് ആ വീട്ടിൽ ഉണ്ടാവുക.

സാന്ത്വനം പ്രേക്ഷകരുടെ ഊഹം എന്തെന്നാൽ മിക്കവാറും ശിവൻ തന്നെ കണ്ണനെ ഈ പ്രതിസന്ധിയിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കുമെന്നാണ്. കണ്ണൻ സത്യം ശിവേട്ടനോട് തുറന്നുപറയുകയും ശിവേട്ടൻ ഏതെങ്കിലും വിധേന ഈ പ്രശ്നത്തിൽ നിന്നും കണ്ണനെ രക്ഷിക്കുകയും ചെയ്യുമെന്നാണ് പ്രേക്ഷകരുടെ നിഗമനം. വീടും കടയും ആരുടെ പേരിൽ എഴുതും എന്ന പേര് പറഞ്ഞ് തന്നെ സാന്ത്വനത്തിൽ ഒരു വലിയ തകർത്തിലേക്ക് ഇപ്പോൾ തുടക്കമായിട്ടുണ്ട്.
അതിനൊപ്പമാണ് ഇപ്പോൾ പണം നഷ്ടപ്പെടുന്നതും. അനാവശ്യമായി ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിവെക്കുന്ന കാര്യത്തിൽ കണ്ണൻ പണ്ടേ തന്നെ മിടുക്കനാണ്. ഇവിടെയും കണ്ണന്റെ കയ്യിലിരിപ്പ് തന്നെയാണ് ഇത്തരത്തിൽ വിനയാകുന്നത്. ഈ ഒരു പ്രശ്നത്തോട് കൂടി കണ്ണന് ഒരു കുറ്റവാളിയുടെ വേഷം ധരിക്കേണ്ടിവരുമോ എന്നതാണ് ഇനി അറിയാനുള്ളത്.
