സാന്ത്വനത്തിൽ ഇനി വിധിയും നീതിയും.!! കണ്ണനെ കയ്യോടെ പിടിക്കാൻ ഒരുങ്ങി ജയന്തി.!! എല്ലാം കൈവിട്ടുപോയി | Santhwanam today episode
Santhwanam today episode: കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. സാന്ത്വനം വീട്ടിൽ ഒരു മോഷണം നടന്നിരിക്കുകയാണ്. ശിവന്റെ മുറിയിൽ നിന്നും കാണാതായ പണം ആരെടുത്തു എന്നതാണ് ഇപ്പോൾ ചോദ്യം. ജയന്തിയെയാണ് പലരും ആദ്യം സംശയിച്ചത്. എന്നാൽ ആ സംശയത്തിന് അറുതി വരുത്തി ഇപ്പോൾ ജയന്തി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ജയന്തിക്ക് അതറിഞ്ഞേ പറ്റൂ…
ആരാണ് സ്വന്തം വീട്ടിൽ നിന്നും പണം എടുത്ത ആ കള്ളൻ. കള്ളൻ കപ്പലിൽ തന്നെ എന്നത് ജയന്തി ഉറപ്പിച്ച് കഴിഞ്ഞു. കണ്ണന്റെ മുഖത്ത് പേടി പ്രകടവുമാണ്. ഇപ്പോഴിതാ വീട്ടിലെ എല്ലാവരും പേടിക്കുന്നത് ആരാണ് ആ കള്ളൻ എന്നറിയാനാണ്. മിക്കവാറും ഈ പ്രശ്നം വലിയ പ്രതിസന്ധിയിലേക്ക് തന്നെയാകും ചെന്നെത്തുക. സാന്ത്വനം വീട്ടിൽ വലിയ ഭിന്നിപ്പ് തന്നെ സംഭവിച്ചേക്കും. കണ്ണനാണ് ഈ മോഷണത്തിന് പിന്നിൽ എന്നത് പുറത്തുവന്നാൽ പിന്നെ കാര്യങ്ങൾ

കൈവിട്ട് പോകും. ദേവിയും ബാലനും ഇപ്പോൾ തന്നെ വലിയ ധർമസങ്കടത്തിലാണ്. വീട് ബാലൻറെ പേരിൽ എഴുതുന്നതിനെ ചൊല്ലിയുള്ള ഇഷ്ടക്കേടുകൾ സാന്ത്വനം വീട്ടിൽ നിലനിൽക്കുകയാണ്. അതിനൊപ്പമാണ് ഇപ്പോൾ ഈ പുതിയ പ്രതിസന്ധി. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പരയുടെ നിർമ്മാതാവ്. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, രക്ഷാ രാജ്, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പിയാർ, ഗിരിജ, അച്ചു,
മഞ്ജുഷ തുടങ്ങിയവർ ഈ പരമ്പരയിൽ അഭിനയിക്കുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് സാന്ത്വനം അടിവരയിട്ട് പറയുന്നത്. സ്വന്തം അനിയന്മാർക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച ബാലന്റെയും ദേവിയുടെയും കഥ ടെലിവിഷൻ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ സാന്ത്വനം പരമ്പര മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.
