എല്ലാവരെയും ഞെട്ടിച്ച് ഹരി.!! അപ്പുവിനെ കാണാൻ മമ്മി സാന്ത്വനം വീട്ടിലേക്ക്. !! സാന്ത്വനത്തിൽ ഇന്ന് ശിവാഞ്‌ജലിമാരുടെ ക്ഷേത്രദർശനം | Santhwanam today episode

Santhwanam today episode: സാന്ത്വനത്തിൽ ഇന്ന് ശിവാഞ്‌ജലിമാർ അമ്പലത്തിൽ പോകുന്ന ദിവസമാണ്. കേരള സാരിയിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി വരികയാണ് നമ്മുടെ അഞ്ജു. വീട്ടിൽ പോയി അമ്പലത്തിൽ പോകാനുള്ള ഡ്രസ്സ് എടുത്തിട്ട് വരാം എന്നുപറയുന്ന ശിവനെ സാവിത്രിയും ശങ്കരൻ മാമനും ശരിക്കും ഞെട്ടിച്ചുകളയുകയാണ്. ശിവന് വേണ്ടി അവർ കരുതിവെച്ചിട്ടുണ്ടായിരുന്നു ഉഗ്രനൊരു മുണ്ടും ഷർട്ടും. ചില വീരശൂര കഥകൾ അച്ചുവിനെ ഫോണിലൂടെ

അറിയിക്കുകയാണ് നമ്മുടെ കണ്ണൻ. അല്ലെങ്കിലും അത്തരം കഥകൾ വർണ്ണിച്ച് പറയാൻ കണ്ണൻ വലിയ മിടുക്കൻ തന്നെയാണല്ലോ. അങ്ങനെ ഫോണിലൂടെ കണ്ണൻ എല്ലാം അച്ചുവിനോട് പറയുകയാണ്. അഞ്ജുവും ശിവനും അഞ്ജുവിന്റെ വീട്ടിൽ പോയതോടെ അപ്പുവിനും അങ്ങനെയൊരു ആഗ്രഹം ഉടലെടുക്കുകയാണ്. സാന്ത്വനം വീട്ടിൽ അതൊരു ചർച്ചയുമാകുന്നു. ഹരിയുടെ മറുപടിയാണ് അപ്പു ഉൾപ്പെടെ പലരെയും അമ്പരപ്പിച്ചത്. “അതിന് ശിവന്റെ അമ്മായിയഛനെ

santhwanam 4

പോലെ അല്ലല്ലോ എന്റെ അമ്മായി അച്ഛൻ..” എന്നായിരുന്നു ഹരിയുടെ മറുപടി. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ അപ്പുവിനെ കാണാൻ മമ്മി എത്തുന്നതും കാണാം. അതോടെ അപ്പു ഹാപ്പി ആവുകയാണ്. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ് പരമ്പര അടിവരയിട്ട് പറയുന്നത്. തറവാട്ട് വീട്ടിലെ രംഗങ്ങൾ അവസാനിപ്പിച്ച് ബാലനും കുടുംബവും സാന്ത്വനത്തിൽ

തിരിച്ചെത്തിയതോടെ പരമ്പര കൂടുതൽ കളർഫുൾ ആയി മാറുകയാണ്. ശിവാഞ്‌ജലി പ്രണയത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇപ്പോൾ പരമ്പരയുടെ എപ്പിസോഡുകൾ പുറത്തുവരുന്നത്. ശിവനും അഞ്ജുവും കൂടുതൽ അടുക്കുമ്പോൾ ഹരിയും അപ്പുവും തമ്മിൽ പിണക്കങ്ങൾ വർധിക്കുകയാണ്. സ്നേഹം ചിലപ്പോഴൊക്കെ അതിരിന് ഇപ്പുറത്തേക്കും അപ്പുറത്തേക്കും കടന്നുവരുന്ന ഒരു കാഴ്ച്ച. പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം റീമേക്ക് കൂടിയാണ് സാന്ത്വനം.

santhwanam promo 4