എന്റെ പൊന്നുഭദ്രാ, തരിമ്പിനെങ്കിലും വേണ്ടേ നിങ്ങൾക്ക് കുറച്ച് ബുദ്ധി. സാന്ത്വനത്തിൽ ഇനി ഉത്സവമേളം | Santhwanam today episode

Santhwanam today episode: സാന്ത്വനം പരമ്പരയിൽ ഇനിയുള്ള ഉത്സവകലാപരിപാടികൾ ഇങ്ങനെ: ആദ്യം തമ്പിയുടെ വക ഭദ്രന്റെ മക്കൾക്ക് ആറാട്ട്, പിന്നീട് ഹരിയെ ആഘോഷപൂർവം പോലീസ് സ്റ്റേഷനിലേക്ക് എഴുന്നള്ളിക്കുന്നു…അതിനുശേഷം തറവാട്ട് വീട്ടിൽ കല്ലേറ് മഹാമഹം, തുടർന്ന് കൂട്ടയോട്ടം. തൊട്ടടുത്ത ദിവസം നടക്കുക കലിപൂണ്ട ശിവന്റെ പടപ്പുറപ്പാടായിരിക്കും. തൊട്ടുപിന്നാലെ ബാലന്റെ ഓട്ടം തുള്ളലും ആശുപത്രിയിൽ കിടക്കുന്ന ഭദ്രന്റെ മക്കളുടെ

പുറത്ത് ശിവേട്ടന്റെ പഞ്ചാരിമേളവും. ഒടുവിൽ വെടിക്കെട്ട്. എന്തായാലും പരിപാടികളിൽ മാറ്റം വരുത്താൻ കമ്മറ്റിക്ക് പൂർണ അധികാരം ഉണ്ടായിരിക്കും എന്നുകൂടി അറിയിക്കട്ടെ.! എല്ലാം കഴിഞ്ഞ് ദേവിയുടെ മോഹിനിയാട്ടവും ഉണ്ടെന്ന് പറയാൻ പറഞ്ഞിട്ടുണ്ട്.!! എന്തൊക്കെയായാലും സാന്ത്വനം വീട്ടിൽ ഇനി ഉത്സവമേളം തന്നെയാണ് അരങ്ങേറാൻ പോകുന്നത്. പരമ്പരയുടെ പുതിയ പ്രോമോ കൂടി പുറത്തുവന്നതോടെ പ്രേക്ഷകർ ഇപ്പോഴിതാ ചെറിയ ഒരു

ആശങ്കയിൽ കൂടിയാണ്. തമ്പി ചെയ്ത് വെക്കുന്ന ഈ വേലത്തരത്തിന് തൂങ്ങാൻ പോകുന്നത് ഹരിയോ അതോ ശിവനോ ? അതെ, ഭദ്രന്റെ മക്കൾക്ക് ഇരുട്ടടി കൊടുക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ അമരാവതിയിൽ രാജശേഖരൻ തമ്പി തന്നെയാണ്. എന്നാൽ ഭദ്രന്റെ മക്കൾക്കിട്ട് ഒരു പണി കൊടുക്കണമെന്ന് ഹരി നേരത്തെ പറഞ്ഞുവെച്ചിട്ടുള്ളത് കൊണ്ടും, ക ത്തിയുമെടുത്ത് ശിവൻ മുൻപ് ചീറിപ്പാഞ്ഞിട്ടുള്ളത് കൊണ്ടും സംശയങ്ങൾ അവർക്ക് നേരെ തിരിയാം. തറവാട്ട് വീട്ടിൽ

നിന്ന് പോകുന്നതിന് മുൻപ് വലിയൊരു യുദ്ധത്തിന് നമ്മൾ പ്രേക്ഷകർ സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എല്ലാം കഴിയുമ്പോൾ തണുത്തിരിക്കുന്ന ശിവേട്ടനിലും ചൂട് ഇരച്ചുകയറും. പണി ചോദിച്ചുവാങ്ങുന്നതാണ് ഭദ്രനും മക്കളും. ക്ഷമിക്കുന്തോറും തലയിൽ കയറാൻ തുടങ്ങിയാൽ എന്റെ പൊന്നു ഭദ്രാ, എന്താ നിങ്ങളോട് പറയുക..നിങ്ങളുടെ മക്കൾക്കോ വിവേചനബുദ്ധിയില്ല, നിങ്ങൾക്കെങ്കിലും…തരിമ്പിന് അതുണ്ടായിരുന്നെങ്കിൽ?