ഇനി ഭദ്രനും തമ്പിയും മുഖാമുഖം ഏറ്റുമുട്ടുന്നു.!! തറവാട്ടുവീട്ടിൽ പോലീസ്.!! കുറ്റം ശിവന്റെ തലയിൽ കെട്ടിവെക്കാനാണോ തമ്പിയുടെ ലക്‌ഷ്യം ? | Santhwanam today episode

Santhwanam today episode: സാന്ത്വനത്തിൽ തീർത്തും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത്. ഉദ്ദേശ്യം പൂർത്തീകരിക്കാതെ, പൂജ നടത്താനാകാതെ ബാലനും കുടുംബവും തിരിച്ചുപോകാൻ ഒരുങ്ങുകയാണ്. അതിന്റെ സങ്കടം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ലക്ഷ്മിയമ്മയും ബാലനും ദേവിയും തന്നെയാണ്. ആ സങ്കടം കണ്ടുനിൽക്കൻ ശിവന് കഴിയുന്നില്ല. ബാലേട്ടന്റെ ഒരൊറ്റ വാക്ക് മതി, ഒരു രക് തച്ചൊരിച്ചിലിനും കളമൊരുക്കാതെ പൂജ നടത്താനുള്ള എല്ലാം

ശിവേട്ടൻ ചെയ്തോളാം എന്ന് പറയുന്നുണ്ട്. അതേ സമയം തമ്പി പണി പറ്റിച്ചിരിക്കുകയാണ്. ഭദ്രന്റെ മക്കൾക്ക് ഇരുട്ടടി കൊടുത്തിരിക്കുകയാണ് തമ്പിയുടെ സംഘം. ഭദ്രൻ മക്കളുടെ അടുത്തേക്ക് എത്തുന്നതും അവരുടെ അവസ്ഥ കണ്ട് ഭയചകിതനാകുന്നതും പുതിയ പ്രോമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. തമ്പി ഇങ്ങനെയൊരു മുട്ടൻ പണി തരുമെന്ന് ഭദ്രൻ വിചാരിച്ച് കാണില്ല. പണി തരുമെന്ന് പറഞ്ഞിട്ടാണ് തമ്പി പോയതെങ്കിലും ഇത്രത്തോളം പ്രതീക്ഷിച്ചില്ല.

ഈ ഇരുട്ടടി, അത് അത്യാവശ്യം തന്നെയാണ്. ആള് ശരിയല്ലെങ്കിലും തമ്പി സാറിനെ ഭദ്രൻ അയാളുടെ വീട്ടിൽ നിന്നും അടിച്ചുപുറത്താക്കുകയായിരുന്നില്ലേ? അപ്പോൾ പിന്നെ ആ ദേഷ്യം തമ്പിക്ക് ഉണ്ടാവാതിരിക്കുമോ? ഇതിന് പിന്നാലെയാണ് പോലീസുകാർ ബാലന്റെ വീട്ടിലേക്ക് വരുന്നത്. അവിടെയാണ് അടുത്ത ട്വിസ്റ്റ്. മക്കളെ ഉപദ്രവിച്ചത് തമ്പി ആണെന്നത് ഭദ്രന് ഉറപ്പാണ്, എന്നിട്ടും പോലീസുകാർ എന്തുകൊണ്ട് തറവാട്ട് വീട്ടിലേക്ക് തന്നെ വരുന്നു?

എന്തായാലും ആ ഒരു ചോദ്യത്തിന്റെ ഉത്തരം കിട്ടണമെങ്കിൽ ഇന്നത്തെ എപ്പിസോഡ് കാണുക തന്നെ ചെയ്യണം. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പര നടി ചിപ്പിയാണ് നിർമ്മിക്കുന്നത്. ചിപ്പി തന്നെയാണ് സാന്ത്വനത്തിലെ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. സജിൻ, ഗോപിക അനിൽ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, രാജീവ് പരമേശ്വരൻ, മഞ്ജുഷ, അച്ചു, അപ്സര തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ് പരമ്പര.

Rate this post