ഒടുവിൽ ഭദ്രൻ ഇരന്നുവാങ്ങി.!! ഇനി ഈ ആണൊരുത്തൻ അടങ്ങിയിരിക്കില്ല.!!ശിവേട്ടന്റെ മാസ് ആക്ഷൻ രംഗങ്ങൾക്ക് കയ്യടിച്ച് ആരാധകർ | Santhwanam today episode

Santhwanam today episode: ഭൂമിയോളം ക്ഷമിച്ചു… ഇനി നടക്കില്ല….തന്റെ കുടുംബം മുഴുവൻ സങ്കടക്കടലിൽ വെന്തുരുകുമ്പോൾ ഈ ആണൊരുത്തന് അത്‌ കണ്ടുനിൽക്കാൻ ആകില്ല. ശിവൻ ഇറങ്ങുകയാണ്… ഭദ്രനും മക്കൾക്കിട്ടും നല്ലത് കൊടുക്കാൻ തന്നെ….ഒടുവിൽ ഭദ്രൻ ഇരന്നുവാങ്ങുകയാണ്…ശിവേട്ടന്റെ കൈയ്യിന്റെ ചൂട് ഭദ്രൻ അറിയുക തന്നെ ചെയ്യും. ഇങ്ങനെയൊരാൾ സാന്ത്വനത്തിലുണ്ടെന്ന് ഭദ്രൻ കരുതിയതേ ഇല്ല. ചിറ്റപ്പൻ എന്ന് വിളിച്ചുകൊണ്ടുതന്നെ ശിവേട്ടൻ പണി തുടങ്ങുകയാണ്

ഭദ്രന് കൊടുത്തതിന്റെ ബാക്കി ആശുപത്രിയിൽ പോയി വരുണിനും അരുണിനുമെല്ലാം വീതിച്ചുനൽകുന്നുമുണ്ട് ശിവൻ. “ചിറ്റപ്പൻ എന്റെ സഹോദരങ്ങൾക്കിട്ട് ചെയ്തതൊക്കെ അറിയാൻ ഞാൻ കുറച്ച് വൈകിപ്പോയി” എന്ന് പറഞ്ഞുകൊണ്ട് ഭദ്രന് നേരെ പാഞ്ഞടുക്കുന്ന ശിവനെ പ്രൊമോയിൽ കാണുമ്പോൾ തന്നെ പ്രേക്ഷകർ കയ്യടിച്ചുതുടങ്ങുകയായി. ഒടുവിൽ കുടുംബക്ഷേത്രത്തിലെ പൂജ ചെയ്യാൻ ബാലനും കുടുംബവും വീണ്ടുമെത്തുന്നു. ഇത്തവണ ഒരു

വിഘ്‌നവും കൂടാതെ പൂജ നടക്കുക തന്നെ ചെയ്യും. ആ രംഗങ്ങൾ കൂടി കാണിച്ചുകൊണ്ടാണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ അവസാനിക്കുന്നത്. ശിവേട്ടന്റെ മാസ് ആക്ഷൻ രംഗങ്ങൾ കാണാനാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി സാന്ത്വനം പരമ്പരയിൽ പ്രശ്നങ്ങൾ തന്നെയാണ്. ഭദ്രനും മക്കളും ചേർന്ന് അനാവശ്യമായി ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. കണ്ണനെ ആക്ര മിച്ചത് വരെ ക്ഷമിച്ചുകൊടുത്തിട്ടും വീണ്ടും ഉപദ്രവം

തുടരുകയായിരുന്നു അവർ. എല്ലാത്തിനും ഒരു പരിധിയില്ലേ? ഒടുവിൽ ശിവൻ പ്രതികരിക്കുകയാണ്… ഇനിയും ക്ഷമിച്ചുകൊടുക്കാൻ കുടുംബസ്നേഹിയായ ഇവന് സാധിക്കില്ല….ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനം നേടാറുള്ളത്. നടി ചിപ്പിയാണ് സീരിയലിന്റെ നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, രക്ഷാ രാജ്, ഗിരീഷ് നമ്പ്യാർ, അച്ചു തുടങ്ങിയവരും ചിപ്പിക്കൊപ്പം പരമ്പരയിൽ അണിനിരക്കുന്നു.