സാന്ത്വനം ഇനി വേറെ ലെവൽ.!! ഭദ്രൻ ‘ചെറ്റപ്പന്റെ’ നെഞ്ചത്ത് താണ്ഡവമാടി നമ്മുടെ ശിവേട്ടൻ.!! ശിവേട്ടന്റെ മാസ്സ് രംഗങ്ങൾ നിങ്ങൾ കാണാൻ പോകുന്നതേ ഉള്ളൂ| Santhwanam today episode

Santhwanam today episode: ചിറ്റപ്പന്റെയും മക്കളുടെയും നെഞ്ചത്ത് താണ്ഡവമാടുകയായിരുന്നു നമ്മുടെ ശിവേട്ടൻ. “ഇത് ബാലകൃഷ്ണനും ഹരികൃഷ്ണനുമൊന്നുമല്ല, സംഹാരമൂർത്തിയാണ്, സാക്ഷാൽ പരമശിവൻ!!!” കണ്ണന്റെ ആ വാക്കുകൾ ശരിവെക്കുന്നപോലെയായിരുന്നു ശിവേട്ടന്റെ ഇത്തവണത്തെ മാസ് പെർഫോമൻസ്. ഭദ്രനെ വിറപ്പിച്ചുനിർത്തി നമ്മുടെ ശിവൻ….ആകെ വെപ്രാളത്തിലായി കുഞ്ഞമ്മയും!!!എന്തായാലും ആ മാസ് പെർഫോമൻസ്

കണ്ടിട്ട് കുഞ്ഞമ്മ ആളൊന്ന് വിളറിവെളുത്തു എന്ന് തന്നെ പറയാം. ഭദ്രന്റെയടുത്ത് നടന്ന താണ്ഡവയുദ്ധത്തിന് ശേഷം ആശുപത്രിയിലെത്തി വരുണിനും അരുണിനും അഭിക്കും കണക്കിന് കൊടുക്കുന്നുണ്ട് ശിവേട്ടൻ. എന്തായാലും വളരെ കുറച്ച് സമയങ്ങൾ കൊണ്ട് ഭദ്രനും സംഘവും പേടിച്ചിരണ്ട് പോയ കഥാസന്ദർഭങ്ങളാണ് സാന്ത്വനത്തിൽ ഇപ്പോൾ കാണാൻ കഴിഞ്ഞത്. തമ്പിയുടെ ആളുകളാണ് ഭദ്രന്റെ മക്കൾക്ക് ഇരുട്ടടി കൊടുത്തത് എന്ന വിവരം

ശിവേട്ടൻ അറിഞ്ഞുകഴിഞ്ഞു. ഇതിനെല്ലാം ശേഷം ശിവേട്ടനും അഞ്ജുവും തമ്മിലുള്ള ഒരു സംഭാഷണമുണ്ട്. അങ്കം കഴിഞ്ഞുവന്ന യോദ്ധാവും അവന്റെ പെണ്ണും തമ്മിലുള്ള മധുരം കിനിയുന്ന സംഭാഷണം. എന്തായാലും കൈക്കരുത്ത് കാണിക്കാതെ, വെട്ടുക ത്തി എടുക്കാതെ പ്രശ്നം പരിഹരിക്കാനൊക്കെ നിങ്ങൾക്കറിയാമല്ലേ എന്നാണ് അഞ്ജു ശിവനോട് ചോദിക്കുന്നത്. ഹരിയേട്ടനെ പോലീസ് സ്റ്റേഷനിൽ നിന്ന് വിടാനുള്ള എല്ലാം ഉടൻ തന്നെ

ചെയ്യണമെന്നാണ് വരുൺ ഭദ്രനോട് ആവശ്യപ്പെടുന്നത്. കുഞ്ഞമ്മയും ഈ ആവശ്യം ആങ്ങളയെ വിളിച്ചുപറഞ്ഞു കഴിഞ്ഞു. എന്തായാലും ബാലനും കുടുംബവും ആഗ്രഹിച്ചത് പോലെ കുടുംബക്ഷേത്രത്തിലെ പൂജ കൂടി അടുത്ത ദിവസം ചെയ്യാൻ കഴിയുമെന്ന് കരുതാം. ശിവേട്ടനോടുള്ള ഭദ്രന്റെയും മക്കളുടെയും പേടി തന്നെ അതിന് കാരണമാകും. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം.