സത്യം തിരിച്ചറിഞ്ഞ് സുധ അപ്പച്ചി.!! ഇത് ഞങ്ങൾ പലതവണ ചോദിക്കാൻ ഉദ്ദേശിച്ചതെന്ന് പ്രേക്ഷകർ | Santhwanam today episode

Santhwanam today episode: കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ കുറച്ചധികം ആക്ഷൻ രംഗങ്ങളാണ് പരമ്പരയിലൂടെ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി സാന്ത്വനത്തിന്റെ ട്രാക്ക് മാറിയതിൽ നിരാശയായിരുന്നു ആരാധകർക്ക്. എന്നാൽ ഇപ്പോഴിതാ പരമ്പരയിൽ നായക കഥാപാത്രമായ ശിവൻ കൂടുതൽ ഹൈപ്പോടെ

മാസ്സ് ആക്ഷൻ സീനുകളിലേക്ക് കടന്നതാണ് ആരാധകരുടെ സന്തോഷത്തിനു കാരണം. തറവാട്ടുവീട്ടിലേക്ക് വരുമ്പോൾ ബാലനും കുടുംബവും ആഗ്രഹിച്ചിരുന്നത് ഒരേയൊരു കാര്യമാണ്, കുടുംബക്ഷേത്രത്തിലെ പൂജ നടത്തണം. എന്നാൽ അതിന് സമ്മതിക്കാതെ ഭദ്രനും മക്കളും പലവിധത്തിലാണ് ബാലനെയും കുടുംബത്തെയും ദ്രോഹിച്ചു കൊണ്ടിരുന്നത്. ആ സമയം അടിമാലിയിൽ ആയതുകൊണ്ട് ശിവൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

santhwanam promo 2 5

തിരിച്ചെത്തിയപ്പോഴും ഭദ്രനും മക്കൾക്കുമെതിരെ പ്രതികരിക്കാതിരിക്കാൻ ബാലൻ ശിവനെ പ്രത്യേകം അനുശാസിച്ചു. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയി. ക്ഷമയുടെ നെല്ലിപ്പലക കാണുന്തോറും ഭദ്രനും മക്കളും കൂടുതൽ വഷളായി. ഇപ്പോൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണ് ശിവൻ. അങ്ങനെ കുടുംബക്ഷേത്രത്തിലെ പൂജ നടക്കുന്നു. ഇതിനിടയിലാണ് കണ്ണനും അച്ചുവും തമ്മിലുള്ള പ്രണയരംഗങ്ങൾ വീണ്ടും പ്രേക്ഷകർക്കരികിൽ എത്തുന്നത്.

ആണായാൽ കുറച്ചൊക്കെ ധൈര്യം വേണം എന്ന് അച്ചു കണ്ണനോട് പറയുകയാണ്. ഇത് പ്രേക്ഷകർ പലതവണ പറയാൻ ആഗ്രഹിച്ച കാര്യം എന്നാണ് ഇപ്പോൾ പ്രൊമോക്ക് താഴെ വരുന്ന കമ്മന്റുകൾ. എന്തായാലും തറവാട്ട് വീട്ടിലെ രംഗങ്ങൾ അവസാനിപ്പിച്ച് ഏവരും സാന്ത്വനം വീട്ടിലേക്ക് തിരിച്ചുപോകാൻ തയ്യാറായിട്ടുണ്ട്. അതാണ് ഇപ്പോൾ പ്രേക്ഷകർക്കുള്ള ഒരു ആശ്വാസവും. സാന്ത്വനം വീണ്ടും പഴയപോലെ കൂടുതൽ ഫീൽ ഗുഡ് ആവട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. തമ്പിയുടെ തനിസ്വരൂപം മനസിലാക്കിയ സുധ അപ്പച്ചിക്കും ഇപ്പോൾ പ്രേക്ഷകർ കയ്യടിക്കുന്നുണ്ട്.

santhwanam 2 6